ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണമുഖവുമായി മലരിക്കൽ. പതിവു തെറ്റാതെ കാഴ്ചവിരുന്നൊരുക്കി മലരിക്കലിൽ ആമ്പലുകൾ പൂവിട്ടുതുടങ്ങി. ഓഗസ്റ്റ്, സെപ്റ്റംബർ മാസമാകുന്നതോടെ പാടം  ആമ്പൽപ്പൂക്കളാൽ നിറയും. ആമ്പൽവസന്തം ആസ്വദിക്കാൻ‍ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകൾ എത്തിത്തുടങ്ങി. പുലർച്ചെയാണ് പൂക്കൾ കൂടുതൽ മിഴിവേകുന്നത്. 

ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണമുഖവുമായി മലരിക്കൽ. ചിത്രം : അഭിജിത്ത് രവി

എല്ലാ വർഷവും കൊയ്ത്ത് കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പൽ കിളിർത്തുടങ്ങുന്നത്. വെള്ളം വറ്റിക്കുന്ന സമയത്ത് ചെളിയിൽ വീണുകിടക്കുന്ന വിത്താണു പിന്നീട് കിളിർത്തുവരുന്നത്. വിതയ്ക്ക് പാടം വറ്റിക്കുന്നത് വരെ പാടത്ത് ആമ്പൽ നിറഞ്ഞുനിൽക്കും. 

ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണമുഖവുമായി മലരിക്കൽ. ചിത്രം : അഭിജിത്ത് രവി
ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണമുഖവുമായി മലരിക്കൽ. ചിത്രം : അഭിജിത്ത് രവി
ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണമുഖവുമായി മലരിക്കൽ. ചിത്രം : അഭിജിത്ത് രവി
ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണമുഖവുമായി മലരിക്കൽ. ചിത്രം : അഭിജിത്ത് രവി

വഴി ഇങ്ങനെ : 

കോട്ടയത്തു നിന്ന് ഇല്ലിക്കൽ‍ കവലയിൽ എത്തുക. തിരുവാർപ്പ് റോഡിൽ ഇടത്തോട്ടു തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്തു നിന്നെത്തുന്നവർ ഇല്ലിക്കലിൽ എത്തി വലത്തോട്ടു തിരിഞ്ഞു തിരുവാർപ്പ് റോഡിലൂടെ വേണം പോകാൻ. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്താം. 

ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണമുഖവുമായി മലരിക്കൽ. ചിത്രം : അഭിജിത്ത് രവി
ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണമുഖവുമായി മലരിക്കൽ. ചിത്രം : അഭിജിത്ത് രവി

ഇവിടെ പൂക്കൾക്കിടയിലൂടെ സഞ്ചാരികളെ വള്ളത്തിൽ പാടത്തേക്കു കൊണ്ടുപോകും, വലിയ വള്ളങ്ങളിൽ ഒരാൾക്ക് 100 രൂപയാണ് ചാർജ്. കോവിഡ് മൂലം മുൻവർഷങ്ങളിൽ ആമ്പൽ കാണാൻ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. പ്രതിസന്ധി മാറിയപ്പോൾ അവസാന സമയങ്ങളിൽ സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരുന്നു. ഈ വർഷം നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ സഞ്ചാരികൾ ഏറെ എത്തുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.

ഏറ്റവും നന്നായി സൂര്യോദയവും അസ്തമയവും കാണാൻ മികച്ചൊരിടമാണ് മലരിക്കൽ സൺ സെറ്റ് പോയിന്റ്. കുമരകത്തിന്റെ  തനതു ഗ്രാമീണ ഭംഗിയും പ്രകൃതി ദൃശ്യങ്ങളാലും കാഴ്ചയ്ക്കു കൂടുതൽ മിഴിവേകുന്നു. ആമ്പൽ പൂക്കൾ കാണാൻ മലരിക്കലിന് അടുത്തുള്ള കൊല്ലാടും അമ്പാട്ടുകടവിലും പോകാം. അമ്പാട്ടുകടവിൽ പൂക്കളുടെ സീസണായി വരുന്നതേയുള്ളു, നവംബർ വരെ അമ്പാട്ടുകടവിൽ പൂക്കൾ കാണാൻ സാധിക്കും.

Content Summary : Malarickal Village Tourism, the backwaters are a great place to relax and enjoy the scenery.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com