ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബ്രൂക്ലിനിലെ ബ്രൈറ്റൺ ബീച്ചിനു സമീപത്തുവച്ച് അഭിമുഖം നൽകുന്നതിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിലിലെ വനിതാ അംഗത്തിന് നേരിടേണ്ടിവന്നത് അപ്രതീക്ഷിത അനുഭവം. ന്യൂയോർക്കിലെ 48-ആം ഡിസ്ട്രിക്റ്റിൽ നിന്നുള്ള കൗൺസിലർ ഇന്ന വെർനിക്കോവിനെ സമീപത്തുകൂടി നടന്നു പോവുകയായിരുന്നു ഒരു അപരിചിതൻ ചുംബിക്കുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവമായതിനാൽ ഇന്നയ്ക്ക് തൽക്ഷണം തടയുവാനോ പ്രതികരിക്കാനോ സാധിച്ചിരുന്നില്ല.

മാധ്യമത്തിന് അഭിമുഖം നൽകുന്നതിനിടെ പെട്ടെന്ന് ഫ്രെയിമിലേയ്ക്ക് കയറി വന്നായിരുന്നു അപരിചിതന്റെ പ്രകടനം. ഇന്നയുടെ കവിളിൽ ചുംബിച്ച ശേഷം ഒന്നും സംഭവിക്കാത്തത് പോലെ ചിരിച്ചുകൊണ്ട് അയാൾ നടന്നു നീങ്ങുകയായിരുന്നു. അപരിചിതന്റെ പെരുമാറ്റത്തിൽ അനിഷ്ടം തോന്നിയ കൗൺസിലർ അത് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ചുംബനം നൽകിയ വ്യക്തി നടന്ന് അകന്നിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊതുനിരത്തിൽ വച്ച് അനുവാദമില്ലാതെ ഒരു സ്ത്രീയ്ക്കു നേരെ  ഇത്തരം ഒരു പ്രവർത്തിക്ക്  മുതിരാൻ അയാൾക്ക് എങ്ങനെ ധൈര്യം വന്നു എന്ന തരത്തിലാണ് ആളുകൾ പ്രതികരണം അറിയിക്കുന്നത്.

Read also: മകൻ പൈലറ്റ്, അമ്മ ഫ്ലൈറ്റ് അറ്റൻഡന്റ്; സർപ്രൈസ് അനൗൺസ്മെന്റ് കേട്ട് അമ്പരന്ന് അമ്മ, കയ്യടിച്ച് യാത്രക്കാർ

അതേസമയം സംഭവത്തിൽ അങ്ങേയറ്റം അമർഷം പ്രകടിപ്പിച്ചെങ്കിലും ഇന്ന ഇതുവരെ കൗൺസിലർ ന്യൂയോർക്ക് സിറ്റി പോലീസ് വിഭാഗത്തിൽ ഇതേക്കുറിച്ച് പരാതി സമർപ്പിച്ചിട്ടില്ല. എന്നാൽ  സമ്മതിദായകരിൽ നിന്നും താൻ പ്രതീക്ഷിക്കുന്ന സ്നേഹം ഇത്തരത്തിൽ അല്ലെന്ന് ഇന്ന എഴുതി. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ഇന്ന സംഭവത്തെക്കുറിച്ച് പ്രതികരണം നടത്തിയിരിക്കുന്നത്. സമ്മതിദായകരിൽ നിന്നും താൻ പ്രതീക്ഷിക്കുന്ന സ്നേഹം ഇത്തരത്തിലുള്ളതല്ല എന്നായിരുന്നു ഇന്നയുടെ കുറിപ്പ്. സംഭവത്തിൽ തനിക്ക് പിന്തുണ അറിയിച്ച സഹപ്രവർത്തകർക്ക് ഇവർ നന്ദി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Read also: 'സ്ത്രീകളുടെ ഹാൻഡ്ബാഗിനെ ഭയക്കരുതേ പുരുഷന്മാരേ...', ചർച്ചയായി സീനത്ത് അമനിന്റെ സോഷ്യൽമീഡിയ പോസ്റ്റ്

അപരിചിതന്റെ പ്രവർത്തി അങ്ങേയറ്റം നിന്ദ്യവും വെറുപ്പുളവാക്കുന്നതുമാണെന്നാണ് സിറ്റി കൗൺസിലിലെ മറ്റരംഗമായ ലിൻ ഷൾമാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. കുറ്റം ചെയ്ത വ്യക്തിയെ എത്രയും വേഗം കണ്ടെത്താനാവുമെന്ന പ്രതീക്ഷയും അവർ പങ്കുവയ്ക്കുന്നു. ലോകം ഇത്രയും വളർന്ന് 2023 ൽ എത്തിയിട്ടും സ്ത്രീകൾക്ക് നേരെ പൊതുവിടത്തിൽ പോലും ഇത്തരമൊരു പെരുമാറ്റം ഉണ്ടാകുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം ഇന്നയുടെ ഭാഗത്തുനിന്നും അല്പം കൂടി ശക്തമായ പ്രതികരണം ഉണ്ടാകണം എന്ന തരത്തിലാണ് പൊതുജനങ്ങൾ അഭിപ്രായം പ്രകടിപ്പിക്കുന്നത്.

Read also: സാരി അണിയിക്കാൻ‍ 2 ലക്ഷം രൂപ; വീട്ടമ്മയിൽനിന്ന് സെലിബ്രിറ്റി സാരി ട്രേപ്പറിലേക്ക്: ഇത് വിജയകഥ

Content Summary: Stranger Kissess Councilwomen during an interview

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com