ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഐശ്വര്യവർധനവിനും അനുകൂലഫലത്തിനും ഓരോ നക്ഷത്രക്കാർ  തുലാമാസത്തിൽ അനുഷ്ഠിക്കേണ്ടവ.

 

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4):

 

ദോഷ പരിഹാരത്തിനായി ശിവക്ഷേത്രദർശനം നടത്തി മൃത്യുംജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.

 

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2):

 

 ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ്മശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക.

 

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4) :

ദോഷശമനത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക. ജന്മനാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.

 

 

കർക്കടകക്കൂറ് ( പുണർതം 1/4, പൂയം, ആയില്യം) :

 

ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിക്ക് കദളിപ്പഴനിവേദ്യം നടത്തിക്കുക.

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനൂമദ് ഭജനം നടത്തുക. ശനിയാഴ്ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവിൽ, പഴം ഇവ നിവേദിക്കുക. ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക.

 

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) :

 

ഗുണവർധനവിനും ദോഷശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക. അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. വ്യാഴാഴ്ചകളിൽ നെയ്‌വിളക്ക് കത്തിച്ചു തൊഴുതു പ്രാർഥിക്കുക.

 

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/ 4)

 

ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. നിത്യേന ലളിതാസഹസ്രനാമ ധ്യാന ഭാവത്തിൽ ദേവിയെ സ്മരിച്ച് ഭാവത്തിൽ നെയ്‍വിളക്ക് കൊളുത്തുക.

 

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട) :

ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിയെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ്‌വിളക്കു കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക.

 

 

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) :

 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവനെ ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ സ്വാമിക്ക് തുളസി മാല ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക.

 

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) :

 

ഗുണവർധനവിനും ദോഷ ശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക. വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല, വെണ്ണ ഇവ നൽകുക. നാളിൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക.

 

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) :

 

ഗുണവർധനയ്ക്കും ദോഷശമനത്തിനുമായി ധർമ്മശാസ്താ ഭജനം നടത്തുക. ശനിയാഴ്ചകളിൽ വ്രതമെടുക്കുക. ശാസ്താ അഷ്ടോത്തര ജപം നടത്തുക.

 

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി) :

 

ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. ഭവനത്തിൽ ദേവീ നാമ ജപം നടത്തുക. നാളിൽ ദേവീക്ഷേത്രത്തിൽ ജയാ ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക.

 

 

ലേഖകൻ 

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com