ഇനി വ്രതങ്ങളും മുഹൂർത്തങ്ങളും ജന്മദിനങ്ങളും ഈ ആപ്പ് ഓർമിപ്പിക്കും

Mail This Article
ഇനി ഷഷ്ഠിയും പ്രദോഷവും ഏകാദശിയും അറിയാൻ ബുദ്ധിമുട്ടേണ്ട. അവ നിങ്ങളെ കൃത്യമായി ഓർമിപ്പിക്കാൻ ഒരു ചങ്ങാതി വന്നുകഴിഞ്ഞു. മനോരമ കലണ്ടറിന്റെ മൊബൈൽ ആപ്ലിക്കേഷൻ നിങ്ങളെ മാത്രമല്ല, നിങ്ങൾക്കു വേണ്ടപ്പെട്ടവരെയും ഇതൊക്കെ ഓർമിപ്പിക്കും. ദശാബ്ദങ്ങളായി മലയാളിയുടെ ദിനചര്യയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മനോരമ കലണ്ടറിന്റെ മൊബൈൽ ആപ്ലിക്കേഷൻ 2020 എഡിഷൻ പുറത്തിറങ്ങി. പാരമ്പര്യത്തനിമയും ആധുനികതയും പുതുമകളും ഒത്തുചേരുന്ന മനോരമ കലണ്ടർ ആപ്ലിക്കേഷൻ പുതുവർഷ ദിനം മുതൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
വിളിച്ചുണർത്തി പറയും കലണ്ടർ
പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും ആപ് പ്രവർത്തിക്കും. തുറന്നു വരുന്ന ആദ്യ സ്ക്രീനിൽത്തന്നെ പ്രധാന തീയതികൾ കാണാനാകും. വിശേഷദിനങ്ങൾ, മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാം ക്രമീകരിക്കാം. ആവശ്യാനുസരണം കാറ്റഗറികൾ സൃഷ്ടിക്കാനും ആപ്പിൽ സൗകര്യമുണ്ട്. ഉദാഹരണമായി ഒരു മലയാള മാസത്തിലെ ഏകാദശി, പ്രദോഷം, ഷഷ്ഠി പോലുള്ള വ്രതദിനങ്ങൾ വ്രതം എന്ന പേരിൽ കാറ്റഗറി ഉണ്ടാക്കി സേവ് ചെയ്യാം. ആരെയൊക്കെയാണോ അന്നേ ദിവസം ഓർമപ്പെടുത്തേണ്ടത് അവർക്കെല്ലാം ആപ്ലിക്കേഷൻ ഓട്ടമാറ്റിക് ആയി റിമൈൻഡർ ഇമെയിൽ ചെയ്യും. ഓരോ മലയാള മാസത്തിലും ജന്മനക്ഷത്രം (പക്കപ്പിറന്നാൾ) ഓർമിപ്പിക്കാൻ റിമൈൻഡർ ക്രമീകരിക്കാനാവും.
മികച്ച സേർച്ച് ഓപ്ഷൻ
ഓരോ ദിവസത്തെയും രാഹുകാലം, നമസ്കാരസമയങ്ങൾ, ഉദയാസ്തമയ സമയങ്ങൾ എന്നിവയ്ക്കും അലാം ക്രമീകരിക്കാം. സാധാരണ മനോരമ കലണ്ടറിൽ ഉള്ളതുപോലെ കൊല്ലവർഷം, ഹിജ്റ വർഷം, ശകവർഷം, വിശേഷ ദിവസങ്ങൾ, പ്രധാന ദിവസങ്ങൾ, മുഹൂർത്തം, ഞാറ്റുവേല, ഗ്രഹനില തുടങ്ങിയ എല്ലാ വിവരങ്ങളും ഈ കലണ്ടർ ആപ്പിലും ഉണ്ട്. മൂന്നുതരം സേർച്ച് ഓപ്ഷനുകൾ ആപ്പിൽ ഉണ്ട് – റിമൈൻഡറുകളും നോട്ടുകളും മറ്റും വളരെ എളുപ്പം സേർച്ച് ചെയ്ത് കണ്ടുപിടിക്കാം, പ്രധാന ദിവസങ്ങൾ കണ്ടുപിടിക്കാം, ഒരു നിശ്ചിത തീയതിയിലേക്കു പോകാം. കലണ്ടർ സെറ്റിങ്സിൽനിന്ന് മലബാർ അല്ലെങ്കിൽ ട്രാവൻകൂർ സെറ്റ് ചെയ്താൽ അതാത് പ്രദേശത്തെ വിശേഷങ്ങൾ അറിയാം.
ദക്ഷിണേന്ത്യയിലെ പ്രമുഖ സിനിമാ താരങ്ങളുടെ മികവുറ്റ ചിത്രങ്ങൾ മുഖമുദ്രയാകുന്ന കലണ്ടറിന്‍റെ പരസ്യങ്ങളോടു കൂടിയ സൗജന്യ പതിപ്പും താരങ്ങളുടെ ചിത്രങ്ങളും പരസ്യവും ഇല്ലാത്ത പതിപ്പും ലഭ്യമാണ്. ഇന്ത്യയില്‍ ആൻഡ്രോയിഡിന് 50 രൂപയും ഐഒഎസിന് 79 രൂപയും മറ്റിടങ്ങളില്‍ 0.99 ഡോളറുമാണ് പരസ്യങ്ങളില്ലാത്ത ആപ്ലിക്കേഷനു നൽകേണ്ടത്.
ആൻഡ്രോയിഡ്, ഐ ഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസുമായി സഹകരിച്ച് ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക...
English Summery : Significance of Malayala Manorama Calendar App 2020