ADVERTISEMENT

ഭവനത്തിൽ  പ്രധാനവാതിലിന് അതിപ്രധാന സ്ഥാനമാണ് ഉള്ളത്. ഗൃഹത്തിന്റെ ദർശനം വരുന്ന ഭാഗത്താണല്ലോ പ്രധാന വാതിൽ വരുന്നത്. വാസ്തുശാസ്ത്രപ്രകാരം നിർമ്മിച്ച ഭവനത്തിൽ പ്രധാനവാതിൽ  മറ്റു വാതിലുകളെക്കാൾ വലുപ്പമുള്ളതായിരിക്കും . ഗൃഹത്തിലേക്ക് ഊർജ്ജത്തിന്റെ മുഖ്യ ആഗമനമാർഗമാണ് പ്രധാനവാതിൽ. ഒരു ഭവനത്തിന്റെ ഏറ്റവും കൂടുതൽ ഊർജ്ജപ്രവാഹം കടന്നു വരുന്ന ഈ ഭാഗം  എപ്പോഴും  അടഞ്ഞു കിടക്കുന്നതു അനുകൂല ഊർജത്തെ തടയും. തന്മൂലം ആ ഭവനത്തിൽ താമസിക്കുന്നവർക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും  ധനതടസ്സം , വഴക്ക്, ദുരിതം  മുതലായവ അലട്ടുകയും ചെയ്യും.


എപ്പോഴും  പ്രധാന വാതിൽ തുറന്നിടാൻ സാധിക്കാത്തവർ പ്രഭാതത്തിൽ എങ്കിലും തുറന്നിടുവാൻ ശ്രമിക്കുക. ഉദയകിരണങ്ങൾ ഭവനത്തിലേക്ക് കടന്നു വരുന്നത് അനുകൂല ഊർജം വർധിപ്പിക്കും.

പൂമുഖവാതിലിനു മുൻഭാഗം ഗൃഹത്തിന്റെ ശ്വസനകേന്ദ്രമാണെന്നാണ് പറയപ്പെടുന്നത്  .അതിനാൽ  വൃത്തിയായി പരിപാലിക്കണം. അനുകൂല ഊർജം  വരുന്നതിനാൽ തടസ്സം വരാൻ പാടില്ല. പ്രതികൂല ഊർജം പുറപ്പെടുവിക്കുന്ന  ഷൂറാക്കോ പാദരക്ഷകളോ പ്രധാന വാതിലിനടുത്തായി പാടില്ല.

 

English Summary : Auspicious Vasthu Tips for Main Door

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com