ADVERTISEMENT

വെള്ളിയാഴ്ചകൾ ലക്ഷ്മീ ഭജനത്തിനു പ്രധാനമാണ് . മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച, പൗർണമി, കാർത്തിക  നക്ഷത്രം വരുന്ന  ദിനങ്ങൾ അതി പ്രധാനവുമാണ് . വിശേഷ  ദിവസങ്ങളിൽ നെയ്‌വിളക്കിനു   മുന്നിലിരുന്നുള്ള ജപം ഇരട്ടി ഫലദായകവുമാണ് .


ലക്ഷ്മീദേവിയെ ഭജിക്കാൻ മഹാലക്ഷ്മീ അഷ്ടകം പോലെ  പ്രധാനമാണ് മഹാലക്ഷ്മീ സ്തവം. ശ്രീപാർവതി  സരസ്വതീ എന്ന് തുടങ്ങുന്ന ഈ സ്തവം നിത്യവും  ജപിക്കുന്ന ഭവനത്തിൽ ദാരിദ്ര്യം ഉണ്ടാവില്ല എന്നാണു വിശ്വാസം.

സർവൈശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മീദേവി. ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ് . ഭവനത്തിൽ ലക്ഷ്മീകടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണു വിശ്വാസം. നിത്യവും ലക്ഷ്മീപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത്  അത്യന്തം ശ്രേഷ്ഠമാണ്. ലക്ഷ്മീദേവിയുടെ വിവിധ ഭാവങ്ങൾ  വർണിക്കുന്ന  മഹാലക്ഷ്മീ സ്തവം ജപിക്കുന്നത് അത്യുത്തമം .

 

English Summary : Significance of Mahalakshmi Sthavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com