സന്ധ്യയ്ക്ക് ശിവാഷ്ടകം ജപിച്ചോളൂ , അനേകഫലം

Mail This Article
ഇന്ന് മിഥുനമാസത്തിലെ പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന പുണ്യദിനം . മഹാദേവന് പ്രധാനമായ പ്രദോഷ സന്ധ്യയിൽ കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീമന്ത്രം ജപിക്കാം.
ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന പ്രദോഷസന്ധ്യയിൽ പാർവതീ ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും. ഈ പുണ്യവേളയില്‍ സരസ്വതീ ദേവി വീണ വായിക്കുകയും ബ്രഹ്മാവ് താളം പിടിക്കുകയും ലക്ഷ്മീദേവി ഗീതം ആലപിക്കുകയും മഹാവിഷ്ണു മൃദംഗം വായിക്കുകയും ചെയ്യുന്നു . നന്ദിയും ഭൃംഗിയും ഗന്ധര്‍വയക്ഷ കിന്നരന്മാരും തുടങ്ങീ എല്ലാവരും ഭഗവാനെ ഭക്തിയോടെ സേവിച്ചു നിൽക്കും. ഈ അവസരത്തിൽ നാം ജപിക്കുന്ന ഓരോ മന്ത്രത്തിനും ഇരട്ടിഫലമാണ് . ഭക്തിയോടെ ഭഗവാനെ ഭജിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം.
ശിവസഹസ്രനാമം , പഞ്ചാക്ഷരീ സ്തോത്രം എന്നിവ സന്ധ്യയ്ക്ക് ജപിക്കാം. ക്ഷപ്രകോപിയയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടക ജപം ഉത്തമമാണ് . ശിവാഷ്ടകം നിത്യേന ജപിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധിയെല്ലാം നീങ്ങി സുഗമമായി മുന്നോട്ടു പോവാൻ സഹായിക്കും എന്നാണ് വിശ്വാസം .
English Summary : Significance of Pradosham Day in Midhunam Month