പന്ത്രണ്ട് വിളക്കുത്സവം: ദീപപ്രഭയിൽ വലിയ കോയിക്കൽ ക്ഷേത്രം
Mail This Article
×
പന്ത്രണ്ട് വിളക്കുത്സവ നാളിൽ പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. രാവിലെയും വൈകിട്ടും ക്ഷേത്രത്തിലും തിരുവാഭരണ ദർശനത്തിനുമെത്തിയത് നൂറുകണക്കിനു ഭക്തർ.
വൈകിട്ട് വർണാഭമായി ദീപക്കാഴ്ചയും നടന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരും ഒട്ടേറെ പേരെത്തി. അന്നദാനത്തിൽ പങ്കുകൊള്ളാനും വലിയ തിരക്കനുഭവപ്പെട്ടു. അയ്യപ്പനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്നലെ ചിറപ്പുത്സവം നടത്തിയത്.
English Summary:
Pandalam Valiya Koyikkal DharmasasthaTemple festival
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.