ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചിങ്ങമാസം – സഹോദരസുഹൃത്‌സഹായഗുണമുണ്ടാകും. ആത്മസംയമനം പാലിച്ച്, സമചിത്തതയോടുകൂടി പ്രവർത്തിച്ചാൽ ആഗ്രഹസാഫല്യമുണ്ടാകും. മംഗളവേളകളിൽ വച്ച് ഉന്നതരെ പരിചയപ്പെടുവാനും പുതിയ തൊഴിലവസരങ്ങൾക്കും വഴിയൊരുക്കും. പുതിയ വ്യാപാര വിപണനമേഖലകൾ തുടങ്ങും. ഉദ്ദേശിച്ച വിഷയത്തിൽ വിദേശത്ത് ഉപരിപഠനത്തിനു ചേരും.  

 

കന്നിമാസം – സങ്കീർണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ അഹോരാത്രം പ്രയത്നിക്കും. കലാകായികരംഗങ്ങളിൽ പുതിയ തുടക്കത്തിന് അവസരമുണ്ടാകും. കാർഷികമേഖലകളിൽനിന്ന് ആദായമുണ്ടാകും. ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും ഉണ്ടാകും. വരവും ചെലവും തുല്യമായിരിക്കും. പകർച്ചവ്യാധി പിടിപെടാതിരിക്കാൻ പ്രത്യേക കരുതൽ വേണം. രക്തസമ്മർദം കുറയ്ക്കാൻ വ്യായാമവും പ്രകൃതിഭക്ഷണരീതിയും അവലംബിക്കും. 

 

തുലാമാസം – മറ്റുള്ളവരുടെ ഉയർച്ചയിൽ ആഹ്ലാദം കണ്ടെത്തുന്നതു സൽക്കീർത്തിക്കു വഴിയൊരുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ പ്രവർത്തനങ്ങൾ വന്നുചേരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വ്യവസ്ഥകൾ പാലിച്ച് ബൃഹത്പദ്ധതികൾ ഏറ്റെടുക്കും. അഭയംപ്രാപിച്ചുവരുന്നവർക്ക് ആശ്രയം നൽകും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ടു യാത്രകളും ചർച്ചകളും വേണ്ടിവരും.  

  

വൃശ്ചികമാസം – കാര്യകാരണസഹിതം സമർപ്പിക്കുന്ന കാര്യങ്ങളിൽ അനൂകൂല പ്രതികരണം വന്നുചേരും. വിശിഷ്ടവസ്തുക്കൾ സമ്മാനമായി ലഭിക്കും. നല്ല കാര്യങ്ങൾക്കു പണം ചെലവാക്കുന്നതിനാൽ സൽകീർത്തിയുണ്ടാകും. ശത്രുക്കളുടെയും വിരോധികളായവരുടെയും പ്രവർത്തനങ്ങളെ അതിജീവിക്കുവാനുള്ള അവസരമുണ്ടാകും. ആർഭാടങ്ങൾക്കും ദുർവ്യയങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതുവഴി സാമ്പത്തികനേട്ടമുണ്ടാകും. സഹപ്രവർത്തകരുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. പുതിയ തൊഴിലവസരം സ്വീകരിച്ചു പ്രവർത്തനതലത്തിൽ അവലംബിക്കും. 

 

ധനുമാസം – അശ്രദ്ധ കൊണ്ടു വീഴ്ചയും ദേഹത്തിൽ മുറിവുകളും ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. അന്യനാട്ടിൽ വസിക്കുന്നവർക്ക് ജന്മനാട്ടിൽ വന്നുപോകുവാൻ സാധിക്കും. ഈശ്വരപ്രാർഥനകളാലും ചിന്തിച്ചു പ്രവർത്തിക്കുന്നതിനാലും അബദ്ധങ്ങൾ ഒരു പരിധിവരെ ഒഴിവാകും. വിനോദ ഉല്ലാസയാത്രയ്ക്ക് നേതൃത്വം നൽകുവാനിടവരും. സുഹൃത്തിനെ അബദ്ധങ്ങളിൽനിന്നു രക്ഷിക്കുവാൻ സാധിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. 

 

മകരമാസം – ബന്ധുക്കളോടുള്ള പ്രതിബദ്ധത കാരണത്താൽ വിവാഹാഭ്യർഥന നിഷേധിക്കുവാൻ സാധിക്കാതെ വരും. പൂർവികസ്വത്തിൽ വീടു നിർമിച്ചു താമസിക്കും. വിദേശത്തുളള ജീവിതപങ്കാളിക്കു നല്ല ഉദ്യോഗം ലഭിച്ചതിനാൽ തിരിച്ചുപോരാൻ തയാറാകും. വർഷങ്ങൾക്കു ശേഷം ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. വിദ്യാർഥികൾക്ക് ആത്മവിശ്വാസം വർധിക്കും.  

 

കുംഭമാസം – വിജ്ഞാനപ്രദമായ ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരം ഉണ്ടാകും. ഏറ്റെടുത്ത ദൗത്യം സന്താനങ്ങളുടെ സഹായത്താൽ പൂർത്തീകരിക്കുവാൻ സാധിക്കും. ജീവിതപങ്കാളിയുടെ ആശയങ്ങൾ പരിഗണിക്കുന്നതു വഴി സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രകൃതി ചികിത്സാരീതികൾ അവലംബിക്കും. പുതിയ കരാറുജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. പകർച്ചവ്യാധി പിടിപെടും.  

 

മീനമാസം – അവനവനിൽ നിക്ഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപിച്ചാൽ അന്തിമമായി അബദ്ധമാകും. കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങൾ ഉപേക്ഷിച്ച് പാരമ്പര്യപ്രവൃത്തികളിൽ വ്യാപൃതനാകും. അമിതാധ്വാനത്താൽ ദേഹക്ഷീണമനുഭവപ്പെടുവാനും, പലപ്പോഴും അവധിയെടുക്കുവാനും ഇടവരും. വിവിധ ആവശ്യങ്ങൾക്കായി അവധിയെടുക്കുന്നതിനാൽ മേലധികാരിക്ക് വിശദീകരണം നൽകുവാനിടവരും. പണം കടംകൊടുക്കരുത്. അസമയങ്ങളിൽ ഉറക്കമൊഴിച്ചുളള വാഹന ഉപയോഗം ഒഴിവാക്കണം.  

 

മേടമാസം  – ജീവിതപങ്കാളിക്ക് ചികിത്സ വേണ്ടിവരുവാനുമിടയുണ്ട്. ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും ലഭിക്കും. വിദ്യാർഥികൾക്ക് പരീക്ഷയിൽ പ്രതീക്ഷിച്ചതിലുപരി എഴുതുവാൻ സാധിക്കും. വിദേശത്ത് ഉപരിപഠനത്തിന് അപേക്ഷിക്കും. വ്യവസായം വാടകയ്ക്കു കൊടുത്ത് വിപണ നമേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കും. പരിശ്രമത്താലും പ്രയത്നങ്ങളാലും അനുകൂലഫലങ്ങൾ വന്നുചേരും. 

 

ഇടവമാസം – ഭാഗത്തിൽ ലഭിച്ച പൂർവികസ്വത്തിൽ ഗൃഹനിർമാണം പൂർത്തിയാക്കും. നീതിപൂർവവും നിയമപരവുമല്ലാത്ത പ്രവർത്തനങ്ങളിൽനിന്നു പിന്മാറും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് യാത്രാക്ലേശം വർധിക്കും. വരവും ചെലവും തുല്യമായിരിക്കുന്നതിനാൽ ചിലപ്പോൾ അത്യാവശ്യത്തിനു കടം വാങ്ങുവാനിടവരും. പഠിക്കുമ്പോൾത്തന്നെ വന്നുചേരുന്ന ഉദ്യോഗാവസരങ്ങൾ നഷ്ടപ്പെടുമെങ്കിലും, ഉപരിപഠനത്തിന് സഹായകമാകയാൽ ആശ്വാസം തോന്നും. ആരോഗ്യം തൃപ്തികരമായിരിക്കും. വാഹനാപകടം, വീഴ്ച തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം. 

 

മിഥുനമാസം – പിതാവിനും പിതൃബന്ധുകൾക്കും അരിഷ്ടകാലമാണ്. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും പണം ചെലവാക്കും. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനു യോഗമുണ്ട്, കുടുംബസമേതം വിദേശത്തു സ്ഥിരതാമസത്തിന് അനുമതി ലഭിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. കല, സാഹിത്യം, സംഗീതം എന്നീ മേഖലകളിൽ അവസരം വന്നുചേരും. 

 

കർക്കടകമാസം – നീതിപൂർവമല്ലാത്ത പ്രവർത്തനങ്ങളിൽനിന്നു പിന്മാറും. പുതിയ കരാറുജോലികൾ ഏറ്റെടുത്തു നടപ്പിലാക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തികനേട്ടം ഉണ്ടാകുകയില്ല. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. ആധ്യാത്മിക ചിന്തകൾ വർധിക്കും. പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. 

 

Content Highlights: Yearly Prediction | Chithira | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com