ADVERTISEMENT

ചിങ്ങമാസം – വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കും. സന്താനഭാഗ്യത്തിനു സാധ്യതയുണ്ട്. കഴിവുകൾക്കും പ്രയത്നങ്ങൾക്കും അംഗീകാരവും ഫലവും ഉണ്ടാകും. സമയോചിതമായ ഇടപെടലുകളാൽ സർവകാര്യവിജയം നേടും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. 

 

കന്നിമാസം – സാമ്പത്തികകാര്യങ്ങളിൽ നിയന്ത്രണം വേണം. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെടും. പരീക്ഷകളിൽ അറിവുളള വിഷയങ്ങളാണെങ്കിലും ചിലപ്പോൾ മറന്നുപോകും. മാസത്തിലൊരിക്കൽ വീട്ടിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.  

 

തുലാമാസം – വിജയസാധ്യതകളെ വിലയിരുത്തി കർമമണ്ഡലങ്ങൾക്കു മാറ്റം വരുത്തും. വിദേശ ഉദ്യോഗത്തിനു വിരാമം വന്നു സ്വദേശത്തേക്കു മടങ്ങാനുള്ള സാധ്യത കൂടും. ഗൗരവമുള്ള വിഷയങ്ങൾ ലാഘവബുദ്ധിയോടുകൂടി ചെയ്തു തീർക്കാൻ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. വ്യാപാര–വിപണന–വിതരണമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും.  

 

വൃശ്ചികമാസം – ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലസാഹചര്യങ്ങൾ വന്നുചേരും. അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കും. വിദഗ്ധോപദേശം സ്വീകരിച്ച് പുതിയ വ്യാപാര–വ്യവസായ–വിപണന–വിതരണമേഖലകൾ തുടങ്ങും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കഴിവുള്ളവരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും അവസരമുണ്ടാകും.  

 

ധനുമാസം – കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. പുതിയ വ്യാപാരവ്യവസായങ്ങൾ തുടങ്ങും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. വിധിയെ കുറ്റം പറയാതെ ആത്മാർഥമായി പ്രവർത്തിക്കാൻ തയാറാകും. സാഹസപ്രവൃത്തികളിൽ നിന്നു പിന്മാറണം. ജീവിതശൈലീരോഗങ്ങൾക്കു യോഗ, പ്രാണായാമം, പ്രകൃതിഭക്ഷണരീതി എന്നിവ ജീവിതചര്യയിൽ ഉൾപ്പെടുത്തും.  

 

മകരമാസം – തൃപ്തിയുള്ള വീടു വാങ്ങി താമസിച്ചുതുടങ്ങും. കുടുംബസമേതം ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. അമിതവേഗത്തിലുളള വാഹന ഉപയോഗം അരുത്. മാതാവിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. കാർഷികമേഖലകളിൽ നിന്ന് ആദായമുണ്ടാകും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. വ്യാപാര വിപണനമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും.  

 

കുംഭമാസം – വിജ്ഞാനം നേടാനും പകർന്നുകൊടുക്കുവാനും അവസരമുണ്ടാകും. പുത്രപൗത്രന്മാരുടെ സംരക്ഷണത്താൽ ആത്മാഭിമാനവും ആശ്വാസവും തോന്നും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. പ്രവർത്തനമേഖലകളോടു ബന്ധപ്പെട്ട ദൂരയാത്ര വേണ്ടിവരും. വിവേചനബുദ്ധിയും അനുഭവജ്ഞാനവും പൊതുജന ആവശ്യവും പുതിയ തൊഴിൽമേഖലകളുടെ ആശയങ്ങൾക്കു വഴിയൊരുക്കും.  

 

മീനമാസം – ആത്മവിശ്വാസക്കുറവിനാൽ ഊഹക്കച്ചവടത്തിൽ നിന്നു പിന്മാറും. പകർച്ചവ്യാധികളും മൂത്രാശയരോഗങ്ങളും പിടിപെടാതിരിക്കാൻ കരുതൽ വേണം. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. വിജയപ്രതീക്ഷകളോടു കൂടി പരീക്ഷ എഴുതുവാൻ സാധിക്കും. ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. അവധി ലഭിച്ചതിനാൽ ജന്മനാട്ടിൽ വന്നുപോകുവാനിടവരും. 

 

മേടമാസം – കടം കൊടുത്ത സംഖ്യ തിരിച്ചുലഭിക്കും. വാഹനം മാറ്റിവാങ്ങാനിടവരും. ഏറ്റെടുത്ത ദൗത്യം മനസ്സംതൃപ്തിയോടു കൂടി ചെയ്തുതീർക്കാൻ സാധിക്കും. പരീക്ഷയിൽ പ്രശസ്ത വിജയം ഉണ്ടാകും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. ഓർമശക്തി കൂടും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല സമയമാണ്. 

 

ഇടവമാസം – പ്രതിസന്ധികൾ തരണം ചെയ്യാൻ കഠിനപ്രയത്നം വേണ്ടിവരും. ലാഭോദ്ദേശ്യപ്രവൃത്തികളിൽ അശ്രാന്തപരിശ്രമത്താൽ പകുതി അനുഭവമുണ്ടാകും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. കാലാവസ്ഥാ വ്യതിയാനത്താൽ കൃഷിനാശം സംഭവിക്കും. വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറണം. പലവിധത്തിലുളള അസുഖങ്ങളാൽ വിദഗ്ധ പരിശോധനയ്ക്കു തയാറാകും.  

 

മിഥുനമാസം – ധാരാളം കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തുതീർക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണശക്തിയും കൂടും. വിജ്ഞാനപ്രദമായ ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരം ഉണ്ടാകും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കും. പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ധർമപ്രവൃത്തികളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സഹകരിക്കും.  

 

കർക്കടകമാസം – ആത്മാർഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടാൻ കഴിയും. പ്രത്യേക വിഭാഗം കൈകാര്യം ചെയ്യാനുള്ള അധികാരം ലഭിക്കും. പുണ്യതീർഥ ദേവാലയദർശനത്തിന് അവസരമുണ്ടാകും. ആധ്യാത്മിക–ആത്മീയചിന്തകൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. ശുഭാപ്തിവിശ്വാസത്തോടു കൂടിയുളള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിക്കു വഴിയൊരുക്കും. 

 

Content Highlights: Yearly Prediction | Chothi | Yearly Star Prediction | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com