ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചിങ്ങമാസം – ഭയഭക്തിബഹുമാനത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. സാമൂഹികസേവനങ്ങളിൽ സഹകരിക്കുന്നതു ജനപിന്തുണയ്ക്കു വഴിയൊരുക്കും. വലിയ വീട്ടിലേക്കു മാറാൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉത്തരവാദിത്തമുള്ള മകന്റെ സമീപനത്തിൽ ആശ്വാസം തോന്നും. യുക്തിപൂർവമുള്ള സമീപനത്താൽ ദുർഘടങ്ങളെ അതിജീവിക്കും. ദുഷ്കീർത്തി ആരോപണം നിഷ്പ്രഭമാകും.

 

കന്നിമാസം – പ്രായോഗികവിജ്ഞാനം പ്രവർത്തനപുരോഗതിക്കു വഴിയൊരുക്കും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. ധർമപ്രവൃത്തികളിലും പുണ്യപ്രവൃത്തികളിലും സഹകരിക്കും. പുരാണം, ഇതിഹാസം, ആധ്യാത്മികം തുടങ്ങിയവയിൽ താൽപര്യം കൂടും. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. അധികാരപരിധി വർധിച്ചതിനാൽ ജീവനക്കരെ നിയമിക്കും. പ്രവർത്തനശൈലിയിൽ മാറ്റം വരുത്തും.

 

തുലാമാസം – വസ്തുതർക്കം പരിഹരിച്ച് പൂർവികസ്വത്തിൽ വീടുനിർമാണം തുടങ്ങിവയ്ക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. പുണ്യതീർഥ–ഉല്ലാസ–വിനോദയാത്രയ്ക്ക് അവസരം വന്നുചേരും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകുന്നതിൽ ആത്മാഭിമാനം തോന്നും. നിലവിലുള്ള വാഹനത്തിനു പുറമെ മറ്റൊരു വാഹനവും വാങ്ങാൻ ആലോചിക്കും. വിദേശബന്ധമുള്ള വ്യാപാര വിപണനമേഖലകൾക്ക് തുടക്കം കുറിക്കും.

 

വൃശ്ചികമാസം – ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകും. പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. ദേഹാസ്വാസ്ഥ്യങ്ങൾ ഉളളതിനാൽ വിദേശയാത്ര ഉപേക്ഷിച്ച് ജന്മനാട്ടിലേക്കു തിരിച്ചുവരും. വീഴ്ചകളുണ്ടാരാതെ സൂക്ഷിക്കണം. പുണ്യതീർഥ ദേവാലയ യാത്രയ്ക്ക് അവസരമുണ്ടാകും. വാഹനഉപയോഗത്തിൽ നിയന്ത്രണം വേണം. പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

 

ധനുമാസം – അർഥപൂർണമായ ആശയങ്ങൾ അനുകൂലസാഹചര്യങ്ങൾക്കു വഴിയൊരുക്കും. നാഡീരോഗങ്ങൾക്കെതിരെ വേണ്ട കരുതലെടുക്കണം. പുതിയ സ്നേഹബന്ധം പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. ആധ്യാത്മിക–ആത്മീയചിന്തകളും ഈശ്വരപ്രാർഥനകളും അനാവശ്യവിചാരങ്ങളെ അതിജീവിക്കാൻ സഹായിക്കും.  ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും.

 

മകരമാസം – കലാകായികമത്സരങ്ങളിൽ വിജയവും പ്രോത്സാഹന സമ്മാനങ്ങളും അംഗീകാരവും ലഭിക്കും. ഉപരിപഠനം പൂർത്തിയാക്കി നല്ല ഉദ്യോഗം ലഭിക്കും. അസുലഭനിമിഷങ്ങൾ അനിർവചനീയമാക്കുവാൻ അവസരമുണ്ടാകും. വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. മക്കളോടൊപ്പം തീർഥയാത്രകൾക്കു യോഗമുണ്ട്. പ്രലോഭനങ്ങളെ അതിജീവിക്കും.

 

കുംഭമാസം – തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും വീട്ടിൽ നിന്നു വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകും. പറയുന്ന കാര്യങ്ങളും ചെയ്യുന്ന പ്രവർത്തനങ്ങളും സ്വന്തം നിലയിൽ നേട്ടമുണ്ടാകുകയില്ലെങ്കിലും മറ്റുളളവർക്ക് ഉപകാരപ്രദമാകും. ഔദ്യോഗികതലത്തിൽ ചുമതലകളും യാത്രാക്ലേശവും കൂടും. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ അകാരണ കാലതാമസം നേരിടും. ദാമ്പത്യബന്ധം നല്ല നിലയിൽ തുടരാൻ വിട്ടുവീഴ്ചമനോഭാവം വേണ്ടിവരും.  

 

മീനമാസം – ആപൽഘട്ടത്തിൽ നിന്നു ബന്ധുക്കളെ രക്ഷിക്കേണ്ട സാഹചര്യമുണ്ടാകും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. ഗുരുകാരണവന്മാരുടെ നിർദേശങ്ങൾ മൂലം അബദ്ധങ്ങളെ അതിജീവിക്കാൻ കഴിയും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. സഹപ്രവർത്തകരുടെ സഹായസഹകരണത്തിൽ പുതിയ ഉദ്യോഗത്തിനു വഴിയൊരുക്കും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങാനിടവരും.

 

മേടമാസം – ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. വിദ്യാർഥികൾക്കു പുനഃപരിശോധനയിൽ മാർക്ക് കൂടും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ സാധിക്കും. മക്കളോടൊപ്പം അന്യദേശത്ത് താമസിക്കാനിടവരും. വേർപെട്ടു താമസിക്കുന്ന ദമ്പതികൾക്ക് പുനസ്സമാഗമം സാധ്യമാകും. ഉദ്ദേശിച്ച വിഷയത്തിൽ തൃപ്തിയുള്ള വിദ്യാലയത്തിൽ ഉപരിപഠനത്തിന് ചേരും.

 

ഇടവമാസം – ജീവിതശൈലീരോഗങ്ങളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ജീവിതസാഹചര്യങ്ങളെ ക്ഷമയോടു കൂടി നേരിടും. ഔദ്യോഗിക ചുമതലകളും യാത്രകളും കൂടും. അധികാരപരിധി കൂടുന്നതിനാൽ കീഴ്ജീവനക്കാരെ നിയമിക്കും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. അനുചിതപ്രവൃത്തികളിൽ നിന്നു സുഹൃത്തിനെ രക്ഷിക്കാൻ സാധിക്കും. വിദേശബന്ധമുളള വ്യാപാര വ്യവസായങ്ങൾക്കു തുടക്കം കുറിക്കും.

 

മിഥുനമാസം – ദീർഘവീക്ഷണത്തോടുകൂടിയുളള പ്രവർത്തനങ്ങൾ മൂലം ലക്ഷ്യപ്രാപ്തി നേടും. വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കാനുളള ആത്മധൈര്യവും അവസരങ്ങളും വന്നുചേരും. ഐശ്വര്യമുളള വീട്ടിലേക്കു മാറിത്താമസിക്കും. ഭരണസംവിധാനത്തിലെ അപാകതകളും അബദ്ധങ്ങളും പരിഹരിക്കും.

 

കർക്കടകമാസം – ആത്മവിമർശനങ്ങളാൽ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും. സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിന്മാറി മാതാപിതാക്കൾ നിശ്ചയിച്ച വിവാഹത്തിനു തയാറാകും. വാത–നാഡീ–കരൾരോഗപീഡകൾക്കെതിരെ ജാഗ്രത വേണം. പകർച്ചവ്യാധിക്കെതിരെയും കരുതൽ വേണം. നീതിയുക്തമായ തീരുമാനങ്ങൾക്കു ജീവിതപങ്കാളിയുടെ നിർദേശം സ്വീകരിക്കും.  മേലധികാരിയുടെ ആജ്ഞകൾ അനുസരിക്കേണ്ടിവരും.

 

Content Highlights: Yearly Prediction | Pooradam | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com