നേട്ടങ്ങൾ വിസ്മയം തീർക്കുന്ന മാർച്ച്; ഭാഗ്യം 6 കൂറുകാർക്ക്, സമ്പൂർണ മാസഫലം

Mail This Article
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ഒരു വരുമാനമാർഗം കൂടി കണ്ടെത്തും. ഇളയ സഹോദരനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. സർക്കാർ ഓഫീസിൽ നിന്നും ലഭിക്കേണ്ട രേഖ നേടിയെടുക്കും. കുടുംബജീവിതം സമാധാനം നിറഞ്ഞതാവും. ചെറിയ അസുഖങ്ങൾക്കും സാധ്യത കാണുന്നു.
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2): ജോലിയിൽ അനുകൂലമായ മാറ്റം ഉണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങൾ കൈവരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കാൻ കഴിയും. വിവാഹാദി മംഗള കർമങ്ങളിൽ പങ്കെടുക്കും. ഓഹരി ഇടപാടുകളിൽ നേട്ടം ഉണ്ടാകും. സാഹിത്യകാരന്മാർക്കും ലേഖകന്മാർക്കും അവരുടെ മേഖലയിൽ കൂടുതൽ ശോഭിക്കാൻ കഴിയും.
മിഥുനക്കൂർ (മകയിരം 1/2, തിരുവാതിര, പുണർതം 3/4): എല്ലാ കാര്യങ്ങളും ചുറുചുറുക്കോടെ ചെയ്തു തീർക്കാൻ കഴിയും. സൈനികർക്ക് ബഹുമതികളും അംഗീകാരങ്ങളും പ്രതീക്ഷിക്കാം. അനാവശ്യ തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭാര്യഭർത്താക്കന്മാർ തമ്മിൽ അകന്നു കഴിയേണ്ടി വരാം. നിലവിലെ ജോലി മാറാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂലമായ കാലമാണ്.
കര്‍ക്കടകക്കൂർ (പുണർതം1/4, പൂയം, ആയില്യം): ഏറ്റവും അധികം ഈശ്വരാധീനമുള്ളകാലമായതുകൊണ്ടു തന്നെ പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. ഓഹരി ഇടപാടുകൾ ഗുണകരമാകും. കലാകാരന്മാർക്ക് നേട്ടങ്ങളുടെ കാലമാണ്. അടുത്ത ഒരു സുഹൃത്തുമായി കലഹിക്കാൻ ഇടയാകും. ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ ഇടയാകും.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം1/4): ഗുണദോഷ സമ്മിശ്രമായ ഒരു മാസമായിരിക്കും ഇത്. കുടുംബജീവിതം സന്തോഷം നിറഞ്ഞതായി മാറും. പല കാര്യങ്ങൾക്കും പ്രതിബന്ധങ്ങൾ നേരിടും. വലിയ മാനസിക സംഘർഷങ്ങൾക്ക് അയവുണ്ടാകും. കമിതാക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. മറ്റുള്ളവരുടെ നിങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിക്കിട്ടും. അകന്നു കഴിഞ്ഞിരുന്നവർ ഒന്നിച്ചു ചേരും.
കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര1/2): പങ്കുകച്ചവടം ലാഭകരമാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. ഓഹരി ഇടപാടുകൾ ലാഭകരമാകും. ചലച്ചിത്രകാരൻമാർക്ക് ഗുണകരമായ കാലമാണ്. ആഗ്രഹിച്ച പുതിയ വാഹനം സ്വന്തമാക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കാനും സാധ്യത കാണുന്നു. ലഹരി വസ്തുക്കൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.
തുലാക്കൂർ (ചിത്തിര1/2, ചോതി, വിശാഖം 3/4): സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കോടതി കാര്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാകും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും. പണം ഇടപാടുകളിൽ കൂടുതൽ കരുതൽ ആവശ്യമാണ്. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകൾ മുടങ്ങാതെ നടത്തുക. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും.
വൃശ്ചികക്കൂർ (വിശാഖം1/4, അനിഴം, തൃക്കേട്ട): കാര്യങ്ങൾ പ്രതീക്ഷിക്കുന്ന പോലെ മുന്നോട്ടു പോകും. ആഡംബര വസ്തുക്കൾ സ്വന്തമാക്കും. ദീർഘകാലമായുള്ള പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തും. ദീർഘ യാത്രകൾക്ക് അവസരം ലഭിക്കും. ദൈവാധീനം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും. യുവാക്കളുടെ വിവാഹം തീരുമാനമാകും. സാമ്പത്തിക നില മെച്ചപ്പെടും. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും.
ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം): വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. സാമ്പത്തിക ഞെരുക്കം അനുഭവിക്കും. പ്രാർഥനകളും വഴിപാടുകളും മറ്റും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. പ്രായം ചെന്നവർക്ക് വാതസംബന്ധമായ രോഗങ്ങൾ പിടിപെടാം. രണ്ടാം പാതിയെക്കാൾ മികച്ചത് ആയിരിക്കും മാസത്തിലെ ആദ്യപകുതി.
മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2): പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. സാമ്പത്തിക ഞെരുക്കം വിട്ടുമാറും.
കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): ആരോഗ്യസ്ഥിതി മെച്ചപ്പെടും. ദീർഘകാലമായി ഉണ്ടായിരുന്ന അലസത വിട്ടുമാറും. കുടുംബജീവിതം സന്തോഷകരമാകും. വീട് നിർമാണം പൂർത്തിയാക്കാൻ കഴിയും. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. പ്രണയിതാക്കൾക്ക് സന്തോഷിക്കാവുന്ന കാലമാണ്.
മീനക്കൂർ ( പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):പല കാര്യങ്ങളും മന്ദഗതിയിൽ ആവും. പൊതുവേ അലസത വർധിക്കും. പങ്കാളികൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാവും. സാമ്പത്തിക ഞെരുക്കം തുടരും. അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ചിടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ ആഗ്രഹിക്കുന്ന പോലെ നടത്താൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്.