കൊല്ലത്തും കൊട്ടാരക്കരയിലും ഐടി പാർക്കുകൾ പ്രഖ്യാപിച്ചതിനു പിന്നിലെന്ത്?

Mail This Article
കൊല്ലത്തും കൊട്ടാരക്കരയിലും ഐടി പാർക്കുകൾ പ്രഖ്യാപിച്ചത് വഴി വിവരസാങ്കേതികവിദ്യാ സംരംഭങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളെക്കൂടി പങ്കാളികളാക്കി വരുമാനം കണ്ടെത്തുകയെന്ന ലക്ഷ്യമാണു സർക്കാരിനുള്ളത്. തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഭൂമിയേറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികൾ വിജയം കണ്ടാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഉപയോഗിച്ചാണ് കൊല്ലത്ത് ഐടി പാർക്ക് സ്ഥാപിക്കുന്നത്. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 517.64 കോടി രൂപ വകയിരുത്തി. ഐടി മിഷന്റെ പ്രവർത്തനങ്ങൾക്കായി 134.03 കോടിയും വകയിരുത്തി.15 കോടി രൂപ ചെലവഴിച്ച് പ്രധാന സ്ഥലങ്ങളിൽ വൈഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കും.സൈബർ തട്ടിപ്പ് തടയുന്നതിനു സാമ്പത്തിക സാക്ഷരതയ്ക്കായി പദ്ധതി നടപ്പാക്കും. നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബർ വിങ് ശക്തിപ്പെടുത്തും.

മറ്റു പ്രധാന പ്രഖ്യാപനങ്ങൾ:
∙തിരുവനന്തപുരം ടെക്നോപാർക്കിന് 21 കോടിയും കൊച്ചി ഇൻഫോപാർക്കിന് 21.60 കോടിയും കോഴിക്കോട് സൈബർ പാർക്കിന് 11.50 കോടി രൂപയും
∙കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് 100 കോടി
∙കേരള സ്റ്റാർട്ടപ് മിഷന്റെ പ്രവർത്തനങ്ങൾക്ക് 90.52 കോടി രൂപ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business