കാപ്പിക്ക് വില കൂടുന്നു; കുരുമുളക് താഴേക്കും, രാജ്യാന്തര റബറിന് ചാഞ്ചാട്ടം, ഇന്നത്തെ അങ്ങാടി വില നോക്കാം

Mail This Article
ഏറെ നാളത്തെ ഇടവേളയ്ക്കു വിരാമമിട്ട് കാപ്പിക്കുരു വില വീണ്ടും ഉയരുന്നു. കൽപ്പറ്റ വിപണിയിൽ വില 700 രൂപയാണ് കൂടിയത്. ഇഞ്ചി വിലയിൽ മാറ്റമില്ല. കൊച്ചി വിപണിയിൽ കുരുമുളക് അൺഗാർബിൾഡ് വില പിന്നെയും താഴ്ന്നു. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല.
രാജ്യാന്തര റബർ വില വീണ്ടും ചാഞ്ചാടുകയാണ് ബാങ്കോക്കിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടു രൂപ കുറഞ്ഞു. കോട്ടയത്ത് ഇന്നലെ കുറഞ്ഞ വില, ഇന്നു മാറാതെ നിൽക്കുന്നു.
കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകളും മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business