കൈയിലുള്ള 500ന്റെ നോട്ട് കള്ളനാണോ? എങ്ങനെ അറിയും?
Mail This Article
500 രൂപയുടെ വ്യാജനോട്ടുകള്‍ ധാരാളം വിപണിയില്‍ എത്തുന്നുണ്ട്. ചിലപ്പോള്‍ നമ്മുടെ പോക്കറ്റില്‍ കിടക്കുന്ന 500 രൂപ നോട്ട് തന്നെ വ്യാജനാകാന്‍ സാധ്യത ഏറെയാണ്. സാധനം വാങ്ങി പണം നല്‍കുമ്പോള്‍ ബാക്കി തരുന്ന നോട്ടുകള്‍ എണ്ണിനോക്കി പോക്കറ്റില്‍ വയ്ക്കുന്നതേയുള്ളു. ഇത് വ്യാജനാണോ എന്ന് മിക്കവാറും പരിശോധിക്കാറില്ല... എങ്ങനെ 500 രൂപ നോട്ടിന്റെ വ്യാജനെ തിരിച്ചറിയാം.
∙500 രൂപ നോട്ടിന്റെ ഔദ്യോഗിക വലുപ്പം 66 മില്ലി മീറ്റര്‍ നീളവും 150 മില്ലി മീറ്റര്‍ വീതിയുമാണ്
∙മങ്ങിയ ചാര നിറമാണ് നോട്ടിന്റേത്. ഇംഗ്ലീഷില്‍ സ്റ്റോണ്‍ ഗ്രേ എന്ന് വിളിക്കുന്ന നിറമാണിത്.
∙500 എന്ന് സാധാരണ ഇംഗ്ലീഷ് അക്കത്തില്‍ എഴുതിയിട്ടുണ്ടാകും. ഇത് ദേവനാഗരി ഭാഷയിലും നോട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
∙നോട്ടിന്റെ പിന്‍ ഭാഗത്ത് ചെങ്കോട്ടയുടെ ചിത്രമുണ്ട്. ഇത് രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ചിത്രീകരിക്കുന്നു
∙കളര്‍ ഷിഫ്റ്റ് വിന്‍ഡോ വഴി സുരക്ഷിതമാക്കിയ ഭാരത്, ആര്‍ബിഐ എന്നിവ ലിഖിതങ്ങള്‍ നോട്ടിലുണ്ട്.
∙നോട്ട് ചരിച്ചാല്‍ ത്രെഡിന്റെ നിറം പച്ചയില്‍ നിന്ന് നീലയിലേക്ക് മാറുന്നത് കാണാം
∙എല്ലാ കറന്‍സിയിലെയും പോലെ മഹാത്മാഗന്ധിയുടെ ചിത്രം 500 രൂപ നോട്ടിലുണ്ട്. ഇലക്ട്രോ ടൈപ്പ് വാട്ടര്‍ മാര്‍ക്കോട് കൂടിയാണ് ഈ ചിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.
* മഹാത്മാഗാന്ധിയുടെ ചിത്രത്തിന് വലതു ഭാഗത്തായി റിസര്‍വ് ബാങ്ക് എംബ്ലവും ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പും ഉണ്ടാകും. വലതു ഭാഗത്ത് അശോക സ്തംഭവും നോട്ടിലുണ്ടാകും.
∙500 രൂപ നോട്ടിന്റെ ഇടതുവശത്ത് നോട്ട് അച്ചടിച്ച വര്‍ഷമാണ്.
* നോട്ടില്‍ സ്വച്ഛ് ഭാരത് ലോഗോ മുദ്രാവാക്യമുണ്ട്.
* നോട്ടിന്റെ മുകളില്‍ ഇടതുവശത്തും താഴെ വലതുഭാഗത്തും ആരോഹണ ക്രമത്തില്‍ ഒരു നമ്പര്‍ പാനലുണ്ട്.
കാഴ്ചയില്ലാത്തവര്‍ക്ക് തിരിച്ചറിയാന്‍
കാഴ്ചയില്ലാത്ത വ്യക്തികള്‍ക്ക് തിരിച്ചറിയാനുള്ള സവിശേഷതകളും നോട്ടില്‍ ലഭ്യമാണ്. അശോക സ്തംഭത്തിന്റെ ചിഹ്നം, ബ്ലീഡ് ലൈനുകള്‍, മഹാത്മാഗാന്ധിയുടെ ഛായാചിത്രം, വലതുവശത്ത് 500 രൂപയുള്ള വൃത്തം, തിരിച്ചറിയല്‍ അടയാളം എന്നിവ ഉണ്ട്. ഇത് സ്പര്‍ശനത്തിലൂടെ തിരിച്ചറിയാം. ഇത്തരം അടയാളങ്ങൾ സ്പർശനത്തിൽ ഇല്ലെങ്കിൽ അവ കള്ളനോട്ടുകൾ ആയിരിക്കും.
കള്ളനോട്ട് പ്രചരിപ്പിച്ചാല്‍ ശിക്ഷ
കള്ളനോട്ട് പ്രചരിപ്പിച്ചാല്‍ ശിക്ഷ നടപടികളുണ്ട്. കള്ളനോട്ടുമായി ബന്ധപ്പെട്ട് പരമാധി ലഭിക്കുന്ന ശിക്ഷ ജീവപര്യന്തം തടവാണ്. വ്യാജ കറന്‍സി ആണെന്ന അറിവോടെ പ്രചരിപ്പിക്കുന്നത് ഐപിസി സെക്ഷന്‍ 489സി പ്രകാരം ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇതിനൊപ്പം പിഴയും ലഭിക്കാന്‍ സാധ്യതയുണ്ട്. ചെയ്യുന്ന കുറ്റത്തിന്റെ തോത് അനുസരിച്ച് 7 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുക.