സാധാരണക്കാർക്ക് സ്മാർട്ട് പെൻഷൻ പ്ലാൻ അവതരിപ്പിച്ച് എൽഐസി
.jpg?w=1120&h=583)
Mail This Article
രാജ്യത്തെ സാധാരണ ജന വിഭാഗങ്ങൾക്ക് അനുയോജ്യമായ പെൻഷൻ പ്ലാൻ അവതരിപ്പിച്ച് എൽഐസി. സ്മാർട്ട് പെൻഷൻ പ്ലാൻ എന്ന പേരിൽ പുറത്തിറക്കിയ പദ്ധതിയിൽ 18 വയസിനു മുകളിലുള്ളവർക്ക് ചേരാം. ജീവിതകാലം മുഴുവൻ നിശ്ചിത തുക വരുമാനം ഉറപ്പാക്കുന്ന സ്മാർട്ട് പെൻഷൻ പ്ലാനിന്റെ കുറഞ്ഞ നിക്ഷേപ തുക ഒരു ലക്ഷം രൂപയാണ്. ഒറ്റതവണയായാണ് നിക്ഷേപം നടത്താനാവുക.
വ്യത്യസ്ത പ്രായക്കാർക്ക് അനുയോജ്യമായ 21 ഓപ്ഷനുകളുള്ള ഈ പ്ലാനിൽ വ്യക്തികൾക്കു പുറമെ ഗ്രൂപ്പുകൾക്കും നിക്ഷേപിക്കാമെന്നതാണ് പ്രത്യേകത. നിക്ഷേപിച്ച തുക മുഴുവനായോ ഭാഗികമായോ പിൻവലിക്കാനുള്ള ഓപ്ഷനുണ്ട്. പെൻഷൻ ലഭിക്കേണ്ട സമയപരിധി 1 മാസം, 3 മാസം, 6 മാസം, 12 മാസം എന്നിങ്ങനെ തിരഞ്ഞെടുക്കാം. നിശ്ചിത കാലയളവിലേക്ക് പെൻഷൻ കൂട്ടിവെച്ച് പിൻവലിക്കാനുള്ള സൗകര്യവും സ്മാർട്ട് പെൻഷൻ പ്ലാനിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.licindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.