‘ഈ മോൾ ആരാണെന്ന് അറിയില്ല, പരിശീലനം കിട്ടിയാൽ ഒരുപാട് ഉയരങ്ങളിൽ എത്തും’; വിഡിയോ പങ്കുവച്ച് കൈലാസ് മേനോൻ

Mail This Article
പാട്ടുപാടിയും ഡാൻസ് കളിച്ചുമൊക്കെ നിരവധി കുട്ടികളാണ് സമൂഹമാധ്യമങ്ങളിലൂടെ താരമായത്. ഈ കുഞ്ഞു കലാകാരന്മാരുടെ കഴിവുകൾ കാഴ്ചക്കാരും ഏറ്റെടുക്കുക പതിവാണ്. കളികൾക്കിടയിലും ക്ലാസ് മുറിയിലുമിരുന്നു പട്ട് പാടി നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് പലരും. ഓടിക്കയിട്ടുണ്ട്. അത്തരത്തിൽ ക്ലാസ് മുറിയിലിരുന്നു അതിമനോഹരമായി പാടുന്ന ഒരു പെൺകുട്ടിയുടെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ.
‘ഈ മോൾ ആരാണെന്ന് അറിയില്ല. പക്ഷെ ഒരു കാര്യം പറയാം. ശരിയായ പരിശീലനവും ശ്രദ്ധയും കിട്ടിയാൽ ഒരുപാട് ഉയരങ്ങളിൽ എത്തും എന്നത് ഉറപ്പാണ്. അതിമനോഹരമായ ആലാപനം’ എന്ന കുറിപ്പിനൊപ്പമാണ് അദേഹം വിഡിയോ പങ്കുവച്ചത്. ഞാൻ ഗന്ധർവൻ എന്ന സിനിമയിലെ ‘പാലപ്പൂവേ’ എന്ന ഗാനമാണ് ഈ മിടുക്കി അനായാസമായി പാടുന്നത്. നിരനധിപ്പേരാണ് ഈ മധുരമായ ആലാപനത്തിന് അഭിന്ദനങ്ങളറിയിക്കുന്നത്.
പെൺകുട്ടി അസാധ്യമായി പാടിയെന്നും നല്ല അവസരങ്ങൾ ലഭിക്കട്ടെ എന്നൊക്കയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. വിഡിയോയിലെ പെൺകുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.
English summary : Music director Kailas Menon share a video of girl singing in classroom