ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സ്കൂൾ കഫറ്റീരിയയിലെ ബധിരരായ ജീവനക്കാരിയുമായി ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ മനോഹരമായൊരു വിഡിയോയാണിത്. ട്വിറ്ററിൽ ഡാനി ഡെറാനി പങ്കുവച്ച വിഡിയോയിൽ ചില വിദ്യാർഥികൾ ഉച്ചഭക്ഷണം ശേഖരിക്കാൻ സ്‌കൂൾ കഫറ്റീരിയയിൽ വരി നിൽക്കുന്നത് കാണാം, വിദ്യാർഥികൾ ആംഗ്യഭാഷ ഉപയോഗിച്ച് കഫറ്റീരിയയിലെ ജീവനക്കാരിയോട് എന്താണ് വേണ്ടതെന്ന് പറയുകയാണ്. 

 

ശ്രവണ വൈകല്യമുള്ളവരുമായി ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ ഇവിടെ തങ്ങളുടെ സ്കൂൾ കഫറ്റീരിയയിലെ ബധിരരായ ജീവനക്കാരിയുമായി സംസാരിക്കുന്നതിനായി ആംഗ്യഭാഷ പഠിക്കുകയായിരുന്നു  ഒരു കൂട്ടം വിദ്യാർഥികൾ. ഇവരുടെ അധ്യാപികയാണ്  വിദ്യാർഥികളെ ആംഗ്യഭാഷ പഠിപ്പിച്ചത്. 

 

ആയിരക്കണക്കിനാളുകളാണ് വിഡിയോയ്ക്ക് പ്രതികരണവുമായി എത്തുന്നത്. ചെറുപ്പം മുതലേ കുട്ടികളെ ദയാലുവായി വളർത്തണമെന്നും നിങ്ങളുടെ കുട്ടികളെ ഇങ്ങനെ നന്നായി പഠിപ്പിക്കുക എന്നുമൊക്കെ ചിലർ വിഡിയോയ്ക്ക് താഴെ എഴുതിയപ്പോൾ ടീച്ചർക്ക് ശമ്പള വർദ്ധന ലഭിക്കണമെന്ന് മറ്റുള്ളവർ ചൂണ്ടിക്കാട്ടി. സഹാനുഭൂതിയുടെ ഉത്തമോദാഹരണമാണ് വിഡിയോയെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.

 

Content Summary : Students learn sign language from teacher to communicate with hearing-impaired cafe worker

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com