ADVERTISEMENT

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പുതുവത്സരം ആരംഭിച്ചു.  നമ്മുടെ വിഷുവിനു സമാനമായ ആഘോഷങ്ങളും ആചാരങ്ങളും പല സംസ്ഥാനങ്ങളിലുമുണ്ട്.

പഞ്ചാബ്: ബൈശാഖി (ഏപ്രിൽ 13 )

സിഖ് പുതുവത്സരത്തിന്റെ തുടക്കം. ‌ആഘോഷങ്ങളും ഭാംഗ്ഡ നൃത്തവും വിഭവസമൃദ്ധമായ ഭക്ഷ‌ണവുമുണ്ടാകും.

മഹാരാഷ്ട്ര, ഗോവ: ഗുഡി പാഡ്‍വ (ഏപ്രിൽ 13 ) 

ആഘോഷങ്ങളും ഘോഷയാത്രകളും. ഗുഡി പതാകകൾ ഉയർത്തും.

തമിഴ്നാട്: പുത്താണ്ട്

തമിഴ് കലണ്ടറിലെ ആദ്യദിനം. ചില ഭാഗങ്ങളിൽ ചിത്തിര നാൾ എന്ന പേരിലും അറിയപ്പെടുന്നു. വിഷുവിന് സമാനമായ രീതിയിൽ ആഘോഷങ്ങൾ.

festivals-like-vishu-in-india-s-others-states1

കർണാടക, ആന്ധ്ര, തെലങ്കാന: ഉഗാദി (ഏപ്രിൽ 13 ) 

പൂക്കളമിടൽ, വീട് അലങ്കരിക്കൽ, സദ്യ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗം.

ഒഡീഷ: പാന സംക്രാന്തി– മഹാ വിഷുവെ സംക്രാന്തി

കണി വയ്ക്കുന്നതു പോലെ വിവിധ കാർഷിക വിഭവങ്ങളും പൂക്കളും താലത്തിൽ വച്ച് സമർപ്പിക്കും 

ബംഗാൾ: പഹെലാ വൈശാഖ് (ഏപ്രിൽ 15 ) 

ബംഗാളിലും ബംഗ്ലദേശിലും നവവത്സരാഘോഷം. ഏപ്രിൽ 14 ബംഗ്ലദേശിൽ അവധിയാണ്. ഘോഷയാത്രകൾ, സദ്യ, ഒത്തുചേരലുകൾ മുഖ്യം.

മണിപ്പുർ:  ഷാജിബു ചെയ്റോബ (ഏപ്രിൽ 13 ) 

മണിപ്പുരിലെ മെയ്റ്റി വംശജരാണ് ആഘോഷിക്കുന്നത്. ഫലവർഗങ്ങളും മറ്റും കാണിക്കവച്ചും സദ്യയൊരുക്കിയും ഒത്തുചേരലുകളിലൂടെയും ആഘോഷിക്കുന്നു.

അരുണാചൽ പ്രദേശ്: സാങ്‍കെൻ

അസം, ത്രിപുര എന്നിവിടങ്ങളിലെ പോലെ ആഘോഷം.

അസം: ബൊഹാഗ് ബിഹു

കാർഷികോത്സവം കൂടിയാണ് ബിഹു. സദ്യ, നൃത്തം, വീടുകളിൽ ഒത്തുചേരൽ എന്നിവ മുഖ്യം.

ത്രിപുര: ബുയിസു 

ആഘോഷം അസമിലെ പോലെത്തന്നെ.

കശ്മീർ: നവ്‍രേഹ് (ഏപ്രിൽ 13 ) 

കശ്മീരി പണ്ഡിറ്റുകളുടെ നവവത്സരാഘോഷം. അരി, ഗ്രന്ഥങ്ങൾ, പൂക്കൾ, നാണയം, ഫലങ്ങൾ എന്നിവയടങ്ങിയ താലം കണി കാണും.

English Summary : Festivals like vishu in India's others states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com