കടലിലെ ഗുണ്ടാമാഫിയ; കൊലയാളിത്തിമിംഗലം

Mail This Article
രണ്ടാഴ്ച മുൻപാണ് സമുദ്രത്തിലെ വീരശൂരപരാക്രമിയായ ഗ്രേറ്റ് വൈറ്റ് ഷാർക്കിനെ ഓസ്ട്രേലിയയ്ക്കു സമീപം ഒരു സംഘം വേട്ടയാടിക്കൊന്നത്. ഓർക്കകൾ അഥവാ കൊലയാളിത്തിമിംഗലങ്ങളായിരുന്നു ആ വേട്ടക്കാർ. പലതരം വേട്ടമാർഗങ്ങളുള്ള ഇവ മത്സ്യബന്ധന ബോട്ടുകൾ തള്ളിമറിക്കാറുണ്ട്. 23– 32 അടി വരെ നീളവും 6000 കിലോ വരെ ഭാരവുമുള്ള സസ്തനികളാണ് ഓർക്ക.
തിമിംഗല വർഗത്തിലെ ഡെൽഫിനിഡെ കുടുംബത്തിൽപെട്ട ഓർക്കകളെ കറുപ്പും വെളുപ്പും ഇടകലർന്ന രൂപം കാരണം പെട്ടെന്നു തിരിച്ചറിയാം. ഓർക്കളുടെ വേട്ടസംഘത്തിൽ നൂറുകണക്കിന് അംഗങ്ങളുണ്ടാകാം. പെൻഗ്വിനുകൾ, സീലുകൾ, കടൽസിംഹങ്ങൾ, മറ്റിനം തിമിംഗലങ്ങൾ തുടങ്ങി പല ജീവികളും ഇവയ്ക്കു മുന്നിൽ അടിയറവ് പറയും. നാലിഞ്ചു നീളമുള്ള പല്ലുകൊണ്ട് സീലുകളെ ഐസിൽ നിന്നു കടിച്ചെടുക്കാൻ ഇവയ്ക്ക് അസാധാരണ കഴിവുണ്ട്. കഴിഞ്ഞ മാർച്ചിൽ 75 ഓർക്കകൾ ചേർന്ന് ഓസ്‌ട്രേലിയൻ തീരത്തിനു സമീപമുള്ള കടലിൽ ഒരു നീലത്തിമിംഗലത്തെ വേട്ടയാടിക്കൊല്ലുന്നതിന്റെ വിഡിയോ ശ്രദ്ധ നേടിയിരുന്നു.
സമൂഹജീവികളാണ് ഓർക്കകൾ. വലിയ ജീവികളെപ്പോലും വളഞ്ഞിട്ട് ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന ഇവയുടെ രീതി കരയിൽ ചെന്നായ്ക്കളുടേതിന് സമാനമാണ്. മുതിർന്നവർ വേട്ടയുടെ ബാലപാഠങ്ങൾ കുട്ടികളെ അഭ്യസിപ്പിക്കും. ഇവ തമ്മിൽ ആശയവിനിമയം നടത്തുന്നത് പ്രത്യേക ശബ്ദം വഴിയാണ്. ലോകമെമ്പാടും അരലക്ഷത്തോളം ഓർക്കകളു