ആഫ്രിക്കൻ പന്നിപ്പനി; അണുനശീകരണം നടത്തി
Mail This Article
ആലപ്പുഴ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നു പന്നികളെ കൊന്നൊടുക്കിയ ഫാമുകൾ അണുവിമുക്തമാക്കി. തണ്ണീർമുക്കം പഞ്ചായത്ത് 5–ാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനു 10 കിലോമീറ്റർ ചുറ്റളവിലുള്ള 18 പന്നികളെയാണു കഴിഞ്ഞദിവസം കൊന്ന് ആഴത്തിൽ മറവു ചെയ്തത്.
ഇന്നലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണു പ്രദേശത്ത് അണുനശീകരണം നടത്തിയത്. തുടർന്നു 15 ദിവസം ഇടവേളകളിൽ അണുനശീകരണം നടത്തണമെന്നു ഫാം നടത്തിപ്പുകാരോടു നിർദേശിച്ചു.
ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നിഫാമുകളുടെ വിവരം ശേഖരിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡോക്ടർമാർക്കു നിർദേശം നൽകി. 5 പന്നികളിൽ കൂടുതൽ വളർത്തുന്നർക്കാണു ഫാം ലൈസൻസ് ആവശ്യമായുള്ളത്.