ADVERTISEMENT

ഹരിപ്പാട് ∙ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടു യുവാക്കൾ കരുവാറ്റയിൽ എടിഎമ്മിൽ നിന്നു  പതിനായിരം രൂപ അപഹരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. എടിഎം കാർഡ് ഇട്ടശേഷം പണം തിട്ടപ്പെടുത്തുന്ന സമയത്ത് കീ പാഡിൽ അമർത്തി മെഷീന്റെ മുൻഭാഗം ഇളക്കി പണം മോഷ്ടിക്കുകയാണ് ഇവർ ചെയ്തതെന്ന്  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്  പൊലീസ് സ്ഥിരീകരിച്ചു. 

10,000 രൂപ ആദ്യനീക്കത്തിൽ കവർന്നു.  മെഷീൻ തുറന്നതോടെ അലാം മുഴങ്ങി. വീണ്ടും  കാർഡ് ഇട്ട ശേഷം മെഷീൻ തുറന്നെങ്കിലും അലാം കേട്ട് സമീപമുള്ള കടക്കാരൻ വന്നതോടെ മോഷ്ടാക്കൾ പുറത്തിറങ്ങി സ്കൂട്ടറിൽ രക്ഷപ്പെട്ടു. എടിഎം മെഷീന്റെ കാഷ് വരുന്ന ഭാഗം തുറന്നപ്പോൾ ബാങ്ക്  മാനേജരുടെ മൊബൈൽ ഫോണിൽ മുന്നറിയിപ്പ് അലാം മുഴങ്ങി. ഇതോടെ ബാങ്ക് അധികൃതർ ഹരിപ്പാട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ്  പരിശോധനയിൽ എടിഎമ്മിന് പുറമേ കേടുപാടുകൾ കണ്ടില്ല. 

പിന്നീട് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ മോഷണം വ്യക്തമായി. പ്രതികൾ എത്തിയ സ്കൂട്ടറിന്റെ നമ്പർ,  കണ്ടെയ്നർ ലോറിയുടെ നമ്പറായിരുന്നു. വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു.  ബാങ്ക് അധികൃതരും എത്തിയിരുന്നു. ഹെൽമറ്റ് ധരിച്ചതിനാൽ പ്രതികളുടെ മുഖം വ്യക്തമായില്ല. എടിഎമ്മിൽ കാർഡ് ഇട്ട് പിൻ നമ്പർ അടിച്ച ശേഷം, പണം വരുന്ന കാബിൻ തുറന്ന് പണം അപഹരിക്കുന്ന രീതി ആദ്യമാണെന്ന് പൊലീസ് പറയുന്നു. എടിഎം കാർഡിന്റെ ഉടമസ്ഥന്റെ അക്കൗണ്ടിൽ നിന്ന്  ഇതുമൂലം പണം നഷ്ടപ്പെടില്ല; എടിഎമ്മിലെ പണമാണ്  നഷ്ടപ്പെടുക.  മോഷ്ടാക്കൾ ഉപയോഗിച്ച എടിഎം കാർഡ് സംബന്ധിച്ച വിവരങ്ങൾ നൽകാൻ പൊലീസ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

ATM theft in Karuvatta, Harippad, Kerala resulted in ₹10,000 being stolen from an ATM in Karuvatta. Police are investigating the incident using CCTV footage which captured the thieves' actions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com