ADVERTISEMENT

പെരുമ്പാവൂർ ∙ പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണ പരിപാടി  രായമംഗലം പഞ്ചായത്തിൽ അതിഥിത്തൊഴിലാളികളുടെ മക്കൾക്കു വാക്സീൻ നൽകി പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാ‌ടനം ചെയ്തു.  പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന രണ്ടായിരത്തോളം കുട്ടികൾക്ക് വാക്സീൻ ലഭ്യമാക്കി. 120ൽപരം അതിഥിത്തൊഴിലാളികളുടെ  കുട്ടികൾക്ക് പ്രത്യേക മൊബൈൽ ബൂത്ത് വഴി  വാക്സീൻ നൽകി. അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേസുകളിലും തൊഴിലിടങ്ങളിലും നേരിട്ട് എത്തി പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് അംഗം ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം വാക്സിൻ നൽകി.

വാർഡ് അംഗം മിനി നാരായണൻ കുട്ടി മെഡിക്കൽ ഓഫിസർ ഡോ. ഈപ്പൻ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ സുനിത തോമസ്,എൽഎച്ചഐ റെജിമോൾ എന്നിവർ പ്രസംഗിച്ചു. 20ബൂത്തുകളും 2 മൊബൈൽ ബൂത്തും  പ്രവർത്തിച്ചു. ഇന്നും നാളെയും 80 വൊളന്റിയർമാർ എല്ലാ വാർഡുകളിലേയും വീടുകൾ, അങ്കണവാടികൾ, ഡേ കെയർ , സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുട്ടികൾക്ക് വാക്സീൻ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും.

വാഴക്കുളം പഞ്ചായത്ത് 57 -ാം നമ്പർ അങ്കണവാടിയിൽ നടന്ന പരിപാടി സ്ഥിര സമിതി ചെയർമാൻ കെ.എം.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ആശാ പ്രവർത്തക ലാലി രാഘവൻ, മിനി മുരളി എന്നിവർ പ്രസംഗിച്ചു. മുടക്കുഴ  പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രസിഡന്റ്   പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ഡോളി ബാബു, അംഗങ്ങളായ വൽസ വേലായുധൻ, അനാമിക ശിവൻ,നിഷ സന്ദീപ്,

മെഡിക്കൽ ഓഫിസർ ഡോ. രാജിക കുട്ടപ്പൻ, ഹെൽത്ത് ഇൻസ്പക്ടർ,ജിജി ജോസഫ്, ഇൻസ്പക്ടർമാരായ  അനീഷ് ,അജിത്ത്, സ്മിത, സ്റ്റാഫ് നഴ്സുമാരായ എലിസബത്ത്, സലോമി എന്നിവർ  പ്രസംഗിച്ചു. ചുണ്ടക്കുഴി സബ് സെന്ററിൽ വാർഡ് മെംബർ റോഷ്നി എൽദോ, പ്രളയക്കാട്  അങ്കണവാടിയിൽ അനാമിക ശിവൻ, പഞ്ചായത്ത് ഓഫിസിൽ കെ.ജെ. മാത്യു എന്നിവർ ഉദ്ഘാടനം ചെയ്തു.

ദേശീയ പോളിയോ നിർമാർജന തീവ്ര യജ്ഞ പരിപാടി 2024നോടനുബന്ധിച്ച് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെയും വേങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പോളിയോ തുള്ളി മരുന്ന് വിതരണം നടത്തി. കൂവപ്പടി മുൻ ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷൻ സി.ജെ. ബാബു അധ്യക്ഷത വഹിച്ചു.

വേങ്ങൂർ പഞ്ചായത്ത് മെമ്പർ പി.വി.പീറ്റർ, മെഡിക്കൽ ഓഫിസർ ഡോ. വിക്ടർ, ഹെൽത്ത് സൂപ്പർവൈസർ മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ ഗന്നി മോൾ, മിനിമോൾ, വി.കെ. റെജി എന്നിവർ പ്രസംഗിച്ചു. പെരുമ്പാവൂർ ∙ പൾസ് പോളിയോ വിതരണത്തിന്റെ കൂവപ്പടി പഞ്ചായത്ത്തല ഉദ്ഘാടനം തോട്ടുവ അങ്കണവാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മനോജ് മൂത്തേടൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം പി.വി സുനിൽ അധ്യക്ഷത വഹിച്ചു. അംഗം ബിന്ദു കൃഷ്ണകുമാർ, ലിസ്മി ജോർജ്, മിനി സിബി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com