ADVERTISEMENT

മൂവാറ്റുപുഴ∙ ഐടി പാർക്ക് നിർമിക്കാനെന്ന പേരിൽ ഫയർസ്റ്റേഷൻ കെട്ടിടം പൊളിച്ചു നീക്കി അഗ്നിരക്ഷാ സേനയെ ഒഴിപ്പിച്ചു വെറുതേയിട്ടിരിക്കുന്ന നഗരത്തിലെ കണ്ണായ ഭൂമി കാടുകയറി സാമൂഹിക വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളം ആകുന്നു. ഷോപ്പിങ് കോംപ്ലക്സും ഐടി പാർക്കും നിർമിക്കാനെന്ന പേരിൽ പലവട്ടം നോട്ടിസ് നൽകിയാണ് ഫയർഫോഴ്സ് സ്റ്റേഷൻ ഒഴിപ്പിച്ചത്. തൊടുപുഴ–മൂവാറ്റുപുഴ പാലത്തിനു സമീപമുള്ള 34 സെന്റ് ഭൂമിയാണ് കാടുകയറി ഇഴജന്തുക്കളുടെ കേന്ദ്രമാകുന്നത്.

ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമാക്കി വികസിപ്പിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് മൂവാറ്റുപുഴ ഫയർ ഫോഴ്സ് യൂണിറ്റിനെ ഇവിടെ നിന്ന് നീക്കിയത്. നിലവിൽ നഗരസഭയുടെ അർബൻ ഹാറ്റ് കെട്ടിടത്തിലാണ് താൽക്കാലികമായി ഫയർഫോഴ്സ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ജില്ലയിലെ കിഴക്കൻ മേഖലകളെ തമ്മിൽ ബന്ധിപ്പിച്ചു ആരംഭിക്കുന്ന പുതിയ ഓഫിസ് മന്ദിരവും പ്രധാന കേന്ദ്രമെന്ന നിലയ്ക്ക് മൂവാറ്റുപുഴയിൽ തുടങ്ങാനാണ് വിഭാവനം ചെയ്തിരുന്നത്. കെട്ടിടം നിർമിക്കാൻ 3 കോടി രൂപയും അനുവദിച്ചിരുന്നു. 

ഇതിനിടയിൽ ഭൂമിയും കെട്ടിടവും ഒഴിവാക്കി മടങ്ങേണ്ടി വന്നതിനാൽ പദ്ധതികളെല്ലാം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.നഗരസഭയുടെ ഐടി പാർക്ക് പദ്ധതിയും ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയും ചെയ്തു. 7 വർഷം മുൻപ് പ്രഖ്യാപിച്ച പദ്ധതിയെ കുറിച്ച് ഇപ്പോൾ നഗരസഭയ്ക്കും മൗനമാണ്. ഫയർ സ്റ്റേഷൻ നിർമിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു ഇവിടെ. ഇവിടെ നിന്നു എല്ലാ ഭാഗത്തേക്കും തടസ്സമില്ലാതെ സുഗമമായി പോകുവാൻ കഴിയും. കൂടാതെ ജീവനക്കാർക്ക് പരിശീലനം നൽകാനും, പുഴ തീരത്തായതിനാൽ തീ കെടുത്തുന്നതിന് ആവശ്യമായ വെള്ളം ലഭിക്കുന്നതിനും ഇവിടെ അനുയോജ്യമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com