മില്‍മ എറണാകുളം മേഖല യൂണിയന്‍ തിരഞ്ഞെടുപ്പ് ജനുവരി 20ന്
Mail This Article
കൊച്ചി∙ മില്‍മ എറണാകുളം മേഖല യൂണിയന്‍റെ തിരഞ്ഞെടുപ്പ് ഭരണസമിതി തീരുമാനിച്ച് അറിയിച്ച ജനുവരി 20ന് തന്നെ നടത്താന്‍ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം ഇറക്കി. മേഖല യൂണിയന്‍ ഭരണസമിതി കാലാവധി തീരുന്ന ജനുവരി 20ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് വിജ്ഞാപനം ഇറക്കിയത്.
സെപ്റ്റംബര്‍ 28ന് നടന്ന എറണാകുളം മേഖല യൂണിയന്‍റെ വാര്‍ഷിക പൊതുയോഗം മേഖല യൂണിയന്‍റെ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താനായി അഭ്യര്‍ഥിച്ചിരുന്നെങ്കിലും പല തടസ്സങ്ങളും ഉന്നയിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ക്ഷീരവികസന ഡയറക്ടര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ശുപാര്‍ശ ചെയ്തിരുന്നില്ല.
തുടര്‍ന്ന് മേഖല യൂണിയന്‍ ഭരണസമിതി അഡ്വ. ജോര്‍ജ് പൂന്തോട്ടം മുഖേന ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 3 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും കാലതാമസം ഉണ്ടാക്കാനുള്ള ശ്രമം മനസ്സിലാക്കിയ മേഖല യൂണിയന്‍, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
മില്‍മ എറണാകുളം മേഖല യൂണിയന്‍റെ ഭരണസമിതി തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള നീക്കം ജനാധിപത്യത്തോടും സഹകരണ പ്രസ്ഥാനത്തോടുമുള്ള വെല്ലുവിളിയായിരുന്നുവെന്നും ഇതിനെ നിയമസംവിധാനങ്ങളുടെയും സംഘം പ്രസിഡന്‍റുമാരുടെയും പിന്തുണയോടെ ചെറുത്തുതോല്‍പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍ പറഞ്ഞു.