ADVERTISEMENT

ഉളിക്കൽ ∙ പഞ്ചായത്ത് പരിധിയിൽ 2 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഉളിക്കൽ വെസ്റ്റ്, തേർമല വാർഡുകളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്. ഒരാൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. എലിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് അധികൃതർ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്തിലെ 20 വാർഡുകളിലും ക്ലാസുകൾ നടത്തി ലഘുലേഖകൾ വിതരണം ചെയ്തു.

കാർഷിക ജോലി ചെയ്യുന്നവരും മീൻ പിടിക്കാൻ പോകുന്നവരും ക്ഷീര കർഷകരും മലിനജലവുമായി സമ്പർക്കം പുലർത്തുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവർ ആഴ്ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം. കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്നും ഗുളിക സൗജന്യമായി ലഭിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ നിലവിൽ ഗുളിക നൽകി വരുന്നുണ്ട്. പനി വന്നാൽ സ്വയം ചികിത്സ നടത്തരുതെന്നും ആശുപത്രിയിൽ ചികിത്സ തേടണമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com