പഴയ സ്ഥലത്തുതന്നെ ട്രാൻസ്ഫോമർ സ്ഥാപിക്കാൻ കെഎസ്ഇബി; തടഞ്ഞ് നാട്ടുകാർ

Mail This Article
ഇരിട്ടി ∙ പൊതുജനങ്ങൾക്ക് ഭീഷണിയായ വൈദ്യുത ട്രാൻസ്ഫോമർ വീണ്ടും അതേ സ്ഥലത്തു തന്നെ സ്ഥാപിക്കുന്നതിനുള്ള കെഎസ്ഇബി ജീവനക്കാരുടെ ശ്രമം ജന പ്രതിനിധികളും നാട്ടുകാരും ചേർന്നു തടഞ്ഞു. ചെടിക്കുളം ടൗണിൽ ഭീഷണിയായ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്നതിനു കെഎസ്ഇബിക്കു അപേക്ഷ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്നതിനു അധികൃതർ സ്ഥലവും കണ്ടെത്തി.
കഴിഞ്ഞ ദിവസം, കണ്ടെത്തിയ സ്ഥലം ഒഴിവാക്കി പഴയ സ്ഥലത്തിനോടു ചേർന്നു തന്നെ ട്രാൻസ്ഫോമർ സ്ഥാപിക്കാനെത്തിയ ജീവനക്കാരെയാണു തടഞ്ഞത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ.വേലായുധൻ, പഞ്ചായത്തംഗങ്ങളായ ഇ.പി.മേരിക്കുട്ടി, ജസി ഉമ്മിക്കുഴിയിൽ, ബിനു പന്നിക്കാട്ട്, ശിഹാബ് മംഗലോടൻ, ശിബാഹ് പെരുന്തയിൽ, ശ്രീനിവാസൻ വെള്ളുവ, നോബിൻ ചിമിനിക്കാട്ട്, മുനീർ തൈക്കണ്ടി, എന്നിവർ നേതൃത്വം നൽകി.