9 മാസം; പനിബാധിതർ 1.44 ലക്ഷത്തിലേറെ

Mail This Article
കണ്ണൂർ∙ ജില്ലയിൽ ഒൻപതു മാസത്തിനിടെ കെഎംസിഎസ്എൽ വഴി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കു വിതരണം ചെയ്തത് 1,80,02,300 പാരസെറ്റാമോൾ ഗുളികകൾ. 2024 ഏപ്രിൽ മുതൽ 2025 ജനുവരി നാലു വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ വിതരണം ചെയ്ത പാരസെറ്റാമോൾ സിറപ്പുകളുടെ എണ്ണം 4,13,399 ആണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടിയെടുത്താൽ സംഖ്യ ഇനിയും ഉയരും.
ജില്ലയിൽ ഒരു ദിവസം ശരാശരി 525 പേർ പനി ബാധിച്ചു സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെന്നാണു കണക്കുകൾ. 2024 ഏപ്രിൽ മുതൽ 2025 ജനുവരി മൂന്നു വരെയുള്ള കാലയളവിൽ പനി ബാധിച്ചു സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 1,44,589 പേരാണ്. ജൂലൈ മാസത്തിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത്. 25,207 പേർ. ഡിസംബറിലാണ് ഏറ്റവും കുറവ്. 9824 പേർ. ജനുവരിയിൽ 917 പേർ പനിക്കു ചികിത്സ തേടി.
ആകെ പനിബാധിതർ– 1,44,589
2025 ജനുവരി (മൂന്നു വരെ)– 917
ഡിസംബർ–9824
നവംബർ–11,800
ഒക്ടോബർ–16,260
സെപ്റ്റംബർ–17,145
ഓഗസ്റ്റ്–19,516
ജൂലൈ–25,207
ജൂൺ–21,541
മേയ്–11,667
ഏപ്രിൽ–10,712