ADVERTISEMENT

തൃക്കരിപ്പൂർ ∙ മീൻ ഇറക്കുന്നതിലെ കമ്മീഷനെ ചൊല്ലി തൃക്കരിപ്പൂർ മത്സ്യമാർക്കറ്റിൽ നിലനിൽക്കുന്ന തർക്കത്തിനു അയവില്ല. ഇന്നലെയും സംഘർഷാവസ്ഥ ഉടലെടുത്തു.മാർക്കറ്റ് നടത്തിപ്പുകാരനായ ഏജന്റും മുൻ കരാറുകാരനും തമ്മിലാണ് തർക്കം തുടങ്ങിയത്. പ്രധാന കവാടത്തിൽ മീൻ ഇറക്കിയതിനൊപ്പം മറ്റൊരു പാതയിലും മീൻ ഇറക്കിയതോടെയാണ് ഇന്നലെ സംഘർഷത്തിനു കാരണമായത്. സംഘർഷം കണക്കിലെടുത്ത് ചന്തേര പൊലീസ് സിഐ പി.നാരായണന്റെ നേതൃത്വത്തിൽ കാവലൊരുക്കിയതിനാൽ സംഘർഷം തടയാനായി.

തർക്കവും സംഘർഷവും പരിഹരിക്കുന്നതിനു പഞ്ചായത്ത് നടത്തിയ ഒത്തുതീർപ്പ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ചർച്ച ഇന്നലെ നടത്തുകയുണ്ടായി. മത്സ്യ മാർക്കറ്റിൽ 2 പേർ തമ്മിലുള്ള തർക്കം നാടിനെയും തൊഴിലാളികളെയും  ബാധിക്കുന്ന വലിയ വിഷയമായി മാറിയിട്ടും 2 മാസം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമായി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com