ADVERTISEMENT

തൃക്കരിപ്പൂർ ∙ ജില്ലയിൽ കോഴിക്ക് കൂടിയ വില ഈടാക്കുന്നത് തൃക്കരിപ്പൂരിൽ. പരാതിയെ തുടർന്നു ഉദ്യോഗസ്ഥ സംഘം ടൗണിൽ പരിശോധന നടത്തി. അമിതവില ഈടാക്കുന്നതിനെതിരെ കച്ചവടക്കാർക്ക് കർശനമായ താക്കീതു നൽകി. പച്ചക്കറികൾക്കും കോഴിയിറച്ചിക്കും അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്. കോഴിക്ക് തൃക്കരിപ്പൂരിൽ കിലോയ്ക്ക് 170 രൂപ ഈടാക്കുന്നതായി വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് താലൂക്ക് സപ്ലൈ ഓഫിസർ കെ.എൻ.ബിന്ദുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

പരാതികളിൽ കഴമ്പുള്ളതായി ബോധ്യപ്പെട്ടുവെന്നു ബിന്ദു പറഞ്ഞു. പരിശോധന തുടങ്ങിയതോടെ  കടകളിൽ അതുവരെ ഉണ്ടായ വിലവിവര പട്ടിക മാറ്റിത്തുടങ്ങിയെന്നും ഉദ്യോഗസ്ഥ സംഘം പറഞ്ഞു. റേഷനിങ് ഇൻസ്പെക്ടർമാരായ എം.കെ.സൈഫുദ്ദീൻ, പി.ഹരിദാസ്, പി.കെ.ശശികുമാർ, ഡ്രൈവർ മനോജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് നോട്ടിസ് നൽകി. പരിശോധന സംബന്ധിച്ചുള്ള വിശദാംശങ്ങൾ കലക്ടർക്ക് കൈമാറും. വില നിയന്ത്രണ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു മൊത്ത വിതരണം നടത്തുന്നവരുടെ യോഗം കലക്ടർ വിളിച്ചു ചേർത്തിട്ടുണ്ട്. വരും ദിനങ്ങളിലും പരിശോധന കർശനമായി തുടരുമെന്നു ബിന്ദു അറിയിച്ചു. കോഴിയിറച്ചി വിൽപനയിൽ വില നിയന്ത്രണം പാലിക്കുന്നില്ലെന്നു നേരത്തെ ആക്ഷേപം ഉയർന്നതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘം ഇടയ്ക്കിടെ പരിശോധനക്കിറങ്ങണമെന്നു ആവശ്യമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com