ശക്തമായ മഴയിൽ പട്ടാഴി–ദർഭ–തെക്കേത്തേരി റോഡിൽ മരം വീണ നിലയിൽ.
Mail This Article
×
ADVERTISEMENT
പട്ടാഴി ∙തെക്കേത്തേരിയെ തകർത്തു കനത്ത കാറ്റും മഴയും.വീടിനു മുകളിലേക്കും അല്ലാതെയും മരങ്ങൾ കടപുഴകി.വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി.ഒന്നര മണിക്കൂർ നീണ്ടു നിന്ന മഴയും കാറ്റും പ്രദേശത്തെ ഒന്നാകെ ഭിതിയിലാഴ്ത്തി ആണ് അവസാനിച്ചത്.തെക്കേത്തേരി ഇടയിലപ്പുര വീട്ടിൽ രാജമ്മ തങ്കച്ചന്റെ വീടിനു മുകളിൽ മരം വീണ് പൂർണമായി തകർന്നു.ഈ സമയം വീട്ടിൽ ആരുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.പട്ടാഴി – തെക്കേത്തേരി – ദർഭ റോഡിൽ പലയിടത്തും മരം വീണു ഗതാഗതം തടസ്സപ്പെട്ടു.ദർഭ ജംക്‌ഷനു സമീപത്തായും സാൽവേഷൻ ആർമി ചർച്ചിനു സമീപത്തും വൈദ്യുതി ലൈനിനു മുകളിലേക്കു മരം വീണാണു വൈദ്യുതി ബന്ധം നിലച്ചത്.2 ദിവസമായി മേഖലയിൽ കനത്ത മഴയും കാറ്റും ആണ്.ഇന്നെ വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിക്കാനാകൂവെന്നു പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജെയിൻ ജോയി പറഞ്ഞു.
രാജമ്മ തങ്കച്ചന്റെ വീട് ശക്തമായ കാറ്റിൽ മരം വീണു തകർന്ന
നിലയിൽ.
English Summary:
Pattazhi storm causes widespread damage: Heavy rain and strong winds in Thekketheri near Pattazhi resulted in significant property damage and power outages, leaving the area in a state of fear. Multiple trees fell, blocking roads and causing widespread disruption.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.