കോവിഡ് ബാധിതർക്ക് ടെലിമെഡിസിൻ; വാട്‌സാപ് വോയ്സ്, വിഡിയോ കോൾ വഴി ഡോക്ടറുമായി സംസാരിക്കാം
Mail This Article
കോഴിക്കോട്∙ കോവിഡ് ബാധിതർക്കും രോഗലക്ഷണമുള്ളവർക്കും ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച ആശങ്ക അകറ്റാനും ചികിത്സക്കുമായി ജില്ലയിൽ ടെലി മെഡിസിൻ സേവനം. വാട്‌സാപ് വോയ്സ്, വിഡിയോ കോൾ വഴി ഡോക്ടറുമായി സംസാരിക്കാം. രോഗസ്ഥിതി മനസിലാക്കി ഡോക്ടർ മരുന്നുകളുടെ കുറിപ്പ് ഫോണിലേക്ക് അയയ്ക്കും. ആശുപത്രിയിലേക്ക് മാറേണ്ടതുണ്ടെങ്കിൽ അറിയിക്കും. ഫോൺ: 8593000424, 8593000425, 8593000426. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്നാണ് ടെലിമെഡിസിൻ സംവിധാനം ഒരുക്കുന്നത്.
മാനസികാരോഗ്യം വിളിപ്പാടകലെ
∙ കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റീനിലും കഴിയുന്നവർക്കും ഫോണിലൂടെ കൗൺസിലിങ് നൽകുന്നു. ആരോഗ്യ വകുപ്പിനു കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും വനിതാ ശിശു വികസന വകുപ്പും ചേർന്നാണ് ഈ സൗകര്യമൊരുക്കുന്നത്. മദ്യാസക്തി, മറ്റു ലഹരി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള കൗൺസിലിങ്ങുമുണ്ട്.
ഫോൺ: 9495002270. രാവിലെ 6 മുതൽ വൈകിട്ട് 5 വരെ വിളിക്കാം.മാനസിക സമ്മർദ കൗൺസലിങ്– 18005990019 കൊവിഡ് കാലത്ത് ഭിന്നശേഷി കുട്ടികളുടെ തെറപ്പി സേവനങ്ങൾക്കു വിളിക്കാം: സിആർസി കോഴിക്കോട്– 9495 861205.