മലയോരത്തിന്റെ പഠനപ്രതീക്ഷയായി നിലമ്പൂർ ഗുഡ് ഹോപ് സ്കൂൾ

Mail This Article
നിലമ്പൂർ ∙മലയോര മേഖലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ നിലമ്പൂർ ഗുഡ് ഹോപ് ഇംഗ്ലിഷ് മീഡിയം സ്കൂൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. 37 വർഷം കൊണ്ട് മെഡിക്കൽ, ശാസ്ത്ര സാങ്കേതിക, സിവിൽ സർവീസ് മേഖലകളിൽ ഉൾപ്പെടെ പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിനു കഴിഞ്ഞു. പൂർവ വിദ്യാർഥികളിൽ ഒട്ടേറെപേർ വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഉന്നത പദവികളിൽ സേവനം ചെയ്യുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിൽ ഒരാൾ പങ്കാളിയായത് നാടിനും അഭിമാനം നൽകുന്നു.
നിലമ്പൂർ കുളക്കണ്ടത്ത് വിശാലമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ ഉന്നത പഠനസൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പാഠ്യപാഠ്യേതര രംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങളാണ് സ്കൂൾ കൈവരിച്ചത്. പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായ 100 ശതമാനം വിജയം നേടുന്നു.വിവിധ അക്കാദമിക് സ്കോളർഷിപ്പുകൾ, സഹോദയ ആപ്റ്റിറ്റ്യൂഡ് പരീക്ഷകൾ എന്നിവയിലും ഉന്നത വിജയം നേടുന്നു. യോഗാ, നീന്തൽ, ഫുട്ബോൾ എന്നിവയിൽ ഉൾപ്പെടെ മികച്ച പരിശീലനം നൽകുന്നു.ഇംഗ്ലിഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിന് സ്പോക്കൺ ഇംഗ്ലിഷ് ക്ലാസുകളുണ്ട്.
വിദ്യാർഥികളുടെ സ്വഭാവ രൂപീകരണത്തിനും അച്ചടക്കശീലം വളർത്തുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.കുട്ടികളെ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിൽ മനോരമയുടെ അഖിലകേരള ബാലജനസഖ്യം ശാഖ വലിയ പങ്ക് വഹിക്കുന്നു. നിലമ്പൂർ യുണിയൻ സർഗോത്സവത്തിൽ ഗുഡ്ഹോപ് സഖ്യം പലതവണ കിരീടം ചൂടി. കലാ, കായിക രംഗങ്ങളിൽ കുട്ടികൾക്ക് മികച്ച പ്രോത്സാഹനമാണ് നൽകി വരുന്നത്. സഹോദയ ഇംഗ്ലിഷ് ഫെസ്റ്റ്, കിഡ്സ് ഫെസ്റ്റ് എന്നിവയിൽ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. എച്ച് ആൻഡ് സി, ഇന്ത്യൻ എക്സ്പ്രസ് എന്നിവ നടത്തിയ ടാലന്റ് സെർച്ച് പരീക്ഷയിലും മികച്ച നേട്ടം കൈവരിച്ചു.
ഫുട്ബോൾ ടൂർണമെന്റിൽ കിരീടം ചൂടിയത് മറ്റൊരു നേട്ടമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹികജീവതത്തിൽ പങ്കാളികളാകാൻ പരിശീലനം ലഭ്യമാക്കുന്നു.2025-26 അക്കാദമിക് വർഷത്തേക്ക് എൽകെജി മുതൽ ഒൻപതാം ക്ലാസ് വരെ പ്രവേശനം തുടങ്ങി. മാനേജർ എം.അബ്ദുൽ അസീസ്, പ്രിൻസിപ്പൽ ഫാത്തിമ റിഷ്നി, കോഓർഡിനേറ്റേഴ്സ് എന്നിവരുടെ കരുത്തുറ്റ നിര സ്കൂളിനെ നയിക്കുന്നു. പ്രഗൽഭരും പരിചയസമ്പന്നരും ആയ അധ്യാപകർ സ്കൂളിന് മുതൽക്കൂട്ടാണ്.