ADVERTISEMENT

ന്യൂഡൽഹി∙ നഗരത്തിലെ രാത്രി വ്യാപാരം വിപുലമാക്കുന്നതിന്റെ ഭാഗമായി 83 കച്ചവട സ്ഥാപനങ്ങൾക്കു കൂടി 24 മണിക്കൂറും പ്രവർത്തിക്കാൻ ലഫ്. ഗവർണർ വി.കെ. സക്സേന അനുമതി നൽകി. ഇതോടെ നഗരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 607 ആയി വർധിച്ചു.  ഡൽഹി സർക്കാർ ആരംഭിച്ച പദ്ധതി പ്രകാരമുള്ള  നാലാമത്തെ പട്ടികയ്ക്കാണ് ലഫ്. ഗവർണർ അനുമതി നൽകിയത്. ചെറുതും വലുതുമായ സ്ഥാപനങ്ങൾക്കാണ് അനുമതി ലഭിച്ചത്. 

2022 ഒക്ടോബർ മുതൽ ഘട്ടംഘട്ടമായി ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ ആരംഭിച്ചിരുന്നു. ഡൽഹിയിലെ വ്യാപാര മേഖലയ്ക്ക് പുത്തനുണർവ് നൽകാനും സാമ്പത്തിക നേട്ടം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് മുഴുവൻ സമയവും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കുട്ടുന്നത്.  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സ്ഥാപനങ്ങളുടെ സേവനം ലഭിക്കും. തുണിത്തരങ്ങൾ, ബേക്കറി ഉൽപന്നങ്ങൾ, പലവ്യഞ്ജനങ്ങൾ തുടങ്ങിയവ വിൽക്കുന്ന ബ്രാൻഡഡ് സ്ഥാപനങ്ങൾക്ക് ഉൾപ്പെടെയാണ് പ്രവർത്തനാനുമതി ലഭിച്ചത്. ഇതുസംബന്ധിച്ചുള്ള ഫയലുകളിൽ വേഗത്തിൽ തീരുമാനമെടുത്തതിന് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിനെയും തൊഴിൽ വകുപ്പിനെയും ലഫ്. ഗവർണർ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com