ADVERTISEMENT

കല്ലടിക്കോട്∙ ദേശീയപാത കരിമ്പപള്ളിപ്പടിലും തച്ചമ്പാറ പൊന്നംകോടും ലോറികൾ കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് പരുക്കേറ്റു. കരിമ്പയിൽ ലോറിക്ക് പിന്നിൽ സിമന്റ്‌ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മഞ്ചേരി സ്വദേശി ജാസിർ ഫിറോസിന് (29) പരുക്കേറ്റു. കാലിന് പരുക്കേറ്റ ഇയാളെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തമിഴ്നാട് കരൂരിൽ നിന്നും സിമന്റ്‌ കയറ്റി വരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പൊന്നംകോട് ഭാഗത്തു ലോറികൾ തമ്മിൽ നേർക്ക് നേർക്ക് ഇടിച്ചായിരുന്നു അപകടം. ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഷിബു രാജ് (40) പരുക്കേറ്റു.ഇന്നലെ വൈകിട്ട് പ്രദേശത്ത് പെയ്ത മഴക്കിടയിലായിരുന്നു 2 അപകടവും.

ദേശീയപാത തച്ചമ്പാറ പൊന്നംകോട് ലോറികൾ ഇടിച്ചുണ്ടായ അപകടം.
ദേശീയപാത തച്ചമ്പാറ പൊന്നംകോട് ലോറികൾ ഇടിച്ചുണ്ടായ അപകടം.
English Summary:

kalladikode lorry accidents injured two. Heavy rain contributed to two separate lorry collisions near Karimpallyppad and Ponnamkode yesterday evening, resulting in injuries to the drivers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com