ജില്ലയിലെ ആദ്യ ഓട്ടമേറ്റഡ് ഗ്രന്ഥശാല പ്രവർത്തനം തുടങ്ങി

Mail This Article
പത്തനംതിട്ട ∙ വൈജ്ഞാനിക മേഖലയിലും നഗരത്തെ മുന്നോട്ട് നയിക്കാൻ ഭരണ സമിതി പ്രതിജ്ഞാബദ്ധമാണെന്ന് നഗരസഭാധ്യക്ഷൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. ജില്ലയിലെ ആദ്യ ഓട്ടമേറ്റഡ് ഗ്രന്ഥശാല നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി തയാറാക്കിയ വെബ്സൈറ്റിന്റെ സ്വിച്ച് ഓൺ കർമവും ഡിജിറ്റൽ മെംബർഷിപ് കാർഡ് വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ എസ്. ഷമീർ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചെയർപഴ്സൻ ആമിന ഹൈദരാലി, കെ.ആർ. അജിത്കുമാർ, അംബികാവേണു, ജെറി അലക്സ്, ഇന്ദിരാ മണിയമ്മ, കെ. ജാസിംകുട്ടി, പി.കെ. അനീഷ്, എ. സുരേഷ് കുമാർ, ശോഭ കെ. മാത്യു, സിന്ധു അനിൽ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. വായന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.