ADVERTISEMENT

ഇടവ∙ കാപ്പിൽ പൊഴിമുഖത്തിനു സമീപം കായലിന്റെ ഒഴുക്കു തടഞ്ഞ് മണൽക്കൂന. ഇതു നീക്കം ചെയ്ത് ജലമൊഴുക്ക് സുഗമമാക്കണമെന്ന ആവശ്യവുമായി പരിസരവാസികളും മത്സ്യത്തൊഴിലാളികളും രംഗത്ത്. പരിസ്ഥിതി ദുർബലമായ പ്രദേശം ഉൾപ്പെടുന്ന കാപ്പിൽ തീരത്ത് നിന്നു വെറ്റക്കട ഭാഗത്തേക്ക് നീളുന്ന കായലിന്റെ ഒഴുക്കാണ് തടസ്സപ്പെട്ടിരിക്കുന്നത്. മണൽ സമയാസമയങ്ങളിൽ നീക്കം ചെയ്യാത്തതാണു പ്രതിസന്ധി സൃഷ്ടിച്ചത്. ഇടവ നടയറ കായലിന്റെ പടിഞ്ഞാറു ഭാഗത്തെ തുടക്കം വെറ്റക്കട പള്ളിക്ക് സമീപത്തു നിന്നാണ്.

എന്നാൽ പൊഴിക്കരയിൽ മണൽ നിരന്തരം അടിയുന്നത് കാരണം ഒഴുക്ക് നഷ്ടപ്പെട്ടു. മണൽ നീക്കം ചെയ്തു വേർപിരിഞ്ഞ കായലുകൾ ഒന്നാക്കാൻ പഞ്ചായത്ത് നേരിട്ടു നടത്തിയ ശ്രമം മുടങ്ങിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ അറിവോടെയല്ല മണൽനീക്കം എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നായിരുന്നു മുടങ്ങിയത്.

അതേസമയം മണൽത്തിട്ട ലക്ഷ്യമാക്കി ഏതാനും റിസോർട്ട് നടത്തിപ്പുകാർ വേലികെട്ടി തിരിച്ചു വിശ്രമ സ്ഥലമാക്കി മാറ്റുന്നത് കർശനമായി തടയണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

English Summary: Sand dunes blocking the flow of the lake. Resort operators targeting the sand dunes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com