ADVERTISEMENT

തിരുവനന്തപുരം ∙ 45–ാമത് വയലാർ സാഹിത്യ പുരസ്കാരം നോവലിസ്റ്റ് ബെന്യാമിനു സമ്മാനിച്ചു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും ഉൾപ്പെടുന്ന പുരസ്കാരം വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് കൂടിയായ പെരുമ്പടവം ശ്രീധരൻ ആണ് സമ്മാനിച്ചത്. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന നോവലാണു പുരസ്കാരത്തിന് അർഹമായത്. ഇതുവരെ ‘ആടു ജീവിത’ത്തിന്റെ എഴുത്തുകാരൻ എന്നറിയപ്പെട്ടിരുന്ന താൻ വയലാർ അവാർഡോടെ ‘മാന്തളിരിന്റെ എഴുത്തുകാരൻ’ എന്ന് അറിയപ്പെടാൻ തുടങ്ങിയെന്നു ബെന്യാമിൻ പറഞ്ഞു. 

ചെന്നൈയിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു മലയാളം ഐച്ഛിക വിഷയമായെടുത്ത് കൂടുതൽ മാർക്കോടെ 10-ാം ക്ലാസ് വിജയിച്ച വിദ്യാർഥിക്കുള്ള ട്രസ്റ്റിന്റെ സ്കോളർഷിപ്പും സമ്മാനിച്ചു. കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ, ട്രസ്റ്റ് ഭാരവാഹികളായ സി.വി. ത്രിവിക്രമൻ, ബി. സതീശൻ, പ്രഫ.ജി. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജി.ദേവരാജൻ ഫൗണ്ടേഷന്റെ  നേതൃത്വത്തിൽ വയലാർ ഗാനസന്ധ്യ നടന്നു. കല്ലറ ഗോപൻ, പന്തളം ബാലൻ, ശ്രീറാം, ബിജോയ് എം.നായർ, ഗോകുൽ ഹർഷൻ, സരിത രാജീവ്, നാരായണി ഗോപൻ, ശ്രുതി സതീവൻ, രേഷ്മാ രാഘവേന്ദ്രൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com