ADVERTISEMENT

ചിറയിൻകീഴ്∙രാഹുൽഗാന്ധിയെ എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കിയ സൂറത്ത് ജില്ലാ കോടതി വിധിക്കെതിരെ സ്റ്റേ നൽകിയ സുപ്രീംകോടതിയുടെ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ചു മേഖലയിൽ അഴൂർ, ചിറയിൻകീഴ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾ നടത്തുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 

പെരുങ്ങുഴി–അഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി നാലുമുക്ക് ജംക്‌ഷനിൽനിന്നു പെരുങ്ങുഴി വരെ നടത്തിയ ആഹ്ലാദപ്രകടനം ഡിസിസി ജനറൽസെക്രട്ടറി എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജുശ്രീധർ നേതൃത്വം നൽകി. കോൺഗ്രസ് പ്രാദേശിക ഭാരവാഹികളായ വി.കെ.ശശിധരൻ, കെ.ഓമന, അഴൂർവിജയൻ, മാടൻവിളനൗഷാദ്, ജി.സുരേന്ദ്രൻ,എ,ആർ.നിസാർ, എസ്.ജി.അനിൽകുമാർ, ജയാസജിത്ത്, അനുരാജ്അഴൂർ, രാജൻകൃഷ്ണപുരം എന്നിവർ പ്രസംഗിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴിൽ നടന്ന ആഹ്ലാദപ്രകടനത്തിൽ നൂറുകണക്കിനു പാർട്ടി പ്രവർത്തകർ പങ്കെടുത്തു. യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്.അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ നേതൃത്വം നൽകി. ബ്ലോക്ക്–മണ്ഡലം ഭാരവാഹികളായ ജെ.ശശി, ജയന്തികൃഷ്ണ, കിഴുവിലം രാധാകൃഷ്ണൻ, ജോഷിഭായ്, ബിജുകിഴുവിലം, എസ്.സിദ്ദീക്, അശോകൻകടയ്ക്കാവൂർ, പുതുക്കരിപ്രസന്നൻ, എ.അൻസാർ, ബിനോയ്എസ്.ചന്ദ്രൻ, ഷമീർകിഴുവിലം, കോരാണിവിജയൻ എന്നിവർ പ്രസംഗിച്ചു.

കല്ലമ്പലം∙ കോൺഗ്രസ് കുടവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലമ്പലം ടൗൺ ചുറ്റി പ്രകടനം നടന്നു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് സമ്മേളനവും നടന്നു.എം.എം.താഹ ഉദ്ഘാടനം ചെയ്തു. കുടവൂർ മണ്ഡലം  പ്രസിഡന്റ് കുടവൂർ നിസാം അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം എൻ.സന്തോഷ് കുമാർ,എൻകെപി.സുഗതൻ,നബീൽ കല്ലമ്പലം,കെഎസ്‌യു നേതാവ് ഇർഷാദ് കെട്ടിടത്തിൽ,മുഹമ്മദ്‌ ആലി,ആസിഫ് കടയിൽ,സിയാദ് കല്ലമ്പലം,  തൗഫീഖ് പുലിക്കുഴി,,റീന ഫസിൽ,സാബിർ കുടവൂർ,അബ്‌ദുൾ റഹുമാൻ ആനക്കുഴി,ഹകീന പറക്കുന്ന്,താജുദീൻ ഡീസന്റ്മുക്ക്,ജിഹാദ് മടക്കുപറ,ബിനു പൈവേലിക്കോണം,സുപ്രഭാ മേനപ്പാറ, തുടങ്ങിയവർ പ്രസംഗിച്ചു.

കല്ലമ്പലം∙ കരവാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വഞ്ചിയൂർ ജംക്‌ഷനിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എസ്.ജാബിർ,ഡിസിസി അംഗം എം.കെ.ജ്യോതി,കോൺഗ്രസ്‌ നേതാക്കളായ മേവർക്കൽ നാസർ,അസീസ് പള്ളിമുക്ക്,നസീർ ആലംകോട്,ബിജു മണികുട്ടൻ തുടങ്ങി 50 ഓളം പേർ പങ്കെടുത്തു.

ആറ്റിങ്ങൽ ∙  കോൺഗ്രസ് പ്രവർത്തകർ പട്ടണത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് എൻ. ബിഷ്ണു ,ഡിസിസി ജനറൽ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ, വി. എസ്. അജിത്കുമാർ, പി. ജയചന്ദ്രൻ നായർ, കെ. ജെ. രവികുമാർ തുടങ്ങിയവർ പങ്കെടുത്തു

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com