ഖോ ഖൊ ഇന്ത്യൻ ടീം അംഗം നിഖിലിന് ജന്മനാട്ടിൽ സ്വീകരണം

Mail This Article
ഉഴമലയ്ക്കൽ∙ പ്രഥമ ഖോ ഖൊ ലോക കപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ഏക മലയാളി ഉഴമലയ്ക്കൽ കുര്യാത്തി കൃഷ്ണേന്ദുവിൽ ബി.നിഖിലിന് (24) ജന്മനാട്ടിൽ സ്വീകരണം. ഡൽഹിയിലെ മത്സരത്തിന് ശേഷം നാട്ടിൽ എത്തിയ താരത്തിന് ഉഴമലയ്ക്കൽ പഞ്ചായത്തും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റും നാട്ടുകാരും ചേർന്നാണ് സ്വീകരണം ഒരുക്കിയത്.
ഡൽഹിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ നിഖിലിനെ രാവിലെ നെടുമങ്ങാട് നിന്ന് ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത സ്വീകരിച്ചു. പൂർവ വിദ്യാർഥിയെ സ്വീകരിക്കാൻ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പിടിഎ ഭാരവാഗികൾ, എസ്എൻഡിപി യോഗം ഉഴമലയ്ക്കൽ ശാഖ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. തന്റെ ആദ്യ കോച്ചും അധ്യാപകനുമായ എസ്.സഞ്ജയ് കുമാറിന് നിഖിൽ ഇന്ത്യയുടെ ജഴ്സി സമ്മാനമായി നൽകി എ.ബിനു കുമാറിന്റെയും ബിന്ദുവിന്റെയും മകനാണ്. ഉത്തരാഖണ്ഡിൽ നടക്കുന്ന നാഷനൽ ഗെയിംസിൽ പങ്കെടുക്കാൻ വെള്ളി രാത്രി തന്നെ നിഖിൽ മടങ്ങി.