പനിബാധിതരുടെ എണ്ണം ഉയരുന്നു; വയറിളക്ക അനുബന്ധ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിലും വർധന
Mail This Article
തിരുവനന്തപുരം ∙ പനിബാധിതരുടെ എണ്ണം ഉയരുന്ന ജില്ലയിൽ വയറിളക്ക അനുബന്ധ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിലും വർധന.5 ദിവസത്തിനിടയിൽ മാത്രം ജില്ലയിൽ 647 പേർ വയറിളക്ക അനുബന്ധ രോഗങ്ങളുടെ പിടിയിലായി. ഓരോ ദിവസവും നൂറിലേറെ പേരാണ് ഇതിനായി മാത്രം ചികിത്സ തേടി എത്തുന്നത്. 5 ദിവസത്തിനിടയിൽ സർക്കാർ ആശുപത്രിയിൽ മാത്രം ചികിത്സ തേടി എത്തിയവരുടെ എണ്ണമാണ് 647. സ്വകാര്യ ആശുപത്രികളിലേത് കൂടിയാകുമ്പോൾ കണക്ക് ഇരട്ടിയിലേറെയാകും.
പനിയും ഡെങ്കി എലിപ്പനി ബാധിതരുടെ എണ്ണം ഉയരുന്ന ജില്ലയിൽ വയറിളക്ക അനുബന്ധ രോഗങ്ങൾ കൂടി വർധിക്കുന്നത് ആരോഗ്യവകുപ്പിന് കടുത്ത വെല്ലുവിളിയാണ്. സംസ്ഥാത്തൊട്ടാകെ ഈ മാസം ഇതു വരെ 42438 പേർ വയറിളക്ക അനുബന്ധ രോഗങ്ങളുടെ പിടിയിലായി. ചൂട് കൂടിയതും വ്യത്തിഹീനമായ വെള്ളത്തിന്റെ ഉപയോഗവുമാണ് വയറിളക്ക അനുബന്ധ രോഗങ്ങൾ ഉയരാൻ കാരണം. കഴിഞ്ഞ 5 ദിവസത്തിനിടയിൽ 3641 പേർ ജില്ലയിൽ പനിക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പത്തിലേറെ പേർ ഡെങ്കിയുടെ പിടിയിലായി. പനിയും അനുബന്ധ രോഗങ്ങളും പടർന്ന് പിടിക്കുന്നത് കുറയ്ക്കാനായി ജില്ലാ ആരോഗ്യവിഭാഗം നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.