ADVERTISEMENT

വേലൂർ∙ പഞ്ചായത്തിലെ വീട്ടുനികുതി വർധനവിന്റെ ഹിയറിങ് പഞ്ചായത്ത് ഭരണനേതൃത്വം പ്രഹസനമാക്കിയെന്നാരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രസിഡന്റിന്റെ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. 6 രൂപ നിലവിലുള്ള  നികുതി 8 രൂപയാക്കി ഉയർത്താനുള്ള കരട് നിർദേശത്തിനെതിരെ പഞ്ചായത്തിൽ പരാതി കൊടുത്ത ആളുകളുടെ ഇന്നലെ നടന്ന ഹിയറിങാണ് പ്രഹസനമാക്കിയതായി കോൺഗ്രസ് ആരോപിച്ചു. 

പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചതെന്നും പഞ്ചായത്തിലെ മുഴുവൻ ആളുകളുടെ മേൽ നികുതി നടപ്പാക്കും എന്ന രീതിയിലാണ് മറുപടി പറഞ്ഞതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.പി.യേശുദാസ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സ്വപ്ന രാമചന്ദ്രൻ, മണ്ഡലം സെക്രട്ടറി ഷൈനി ഫ്രാൻസിസ്, സത്യൻ പടിഞ്ഞാറോട്ട്, അൻസാർ തയ്യൂർ, മണികണ്ഠൻ, ഫ്രാൻസിസ് അറങ്ങാശേരി, ബിജു പോൾ എന്നിവർ  സമരത്തിന് നേതൃത്വം നൽകി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com