ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഒരിക്കൽപോലും തങ്ങളുടെ ഗാനം ആലപിക്കാതെ ജീവിതം അവസാനിപ്പിക്കുന്ന ഒരുതരം പക്ഷിയുണ്ട്. പ്രായമെത്തി മരിക്കാറാകുമ്പോൾ കൂർത്ത മുള്ളുകളുള്ള ഒരിനം മരംതേടി അവ ഇറങ്ങിത്തിരിക്കും. ആ മരത്തിന്റെ മുള്ളുകളിലേക്ക് സ്വയം വീണ് ശരീരത്തിൽ മുറിവേൽപിക്കും. ശരീരത്തിലേക്ക് മുള്ളുകൾ തുളച്ചു കയറുമ്പോഴുള്ള വേദനയിൽ പിടയുമ്പോൾ ആദ്യമായി ഒരു ഗാനം പാടും. അതു തന്നെയായിരിക്കും ആ പക്ഷിയുടെ അവസാനഗാനവും.

 

ഉള്ളിലെ സംഗീതം ആലപിക്കാതെ മടങ്ങേണ്ടി വരുമ്പോഴാണ് ജീവിതത്തിന്റെ അർഥം പോലും നഷ്‌ടമാകുന്നത്. അവിശ്വാസം കൊണ്ടോ ആത്മഭയം കൊണ്ടോ അവഗണിച്ച കഴിവുകളുടെ അമിതഭാരം താങ്ങാനാവാതെയാണ് പലരും ഹൃദയം തകർന്നുവീഴുന്നത്.

 

എന്തിനാണ് ജീവിതം വിലാപഗീതങ്ങൾകൊണ്ടു മാത്രം നിറയ്‌ക്കുന്നത്? ആരെങ്കിലും നൽകിയ സംഗീതത്തിനനുസരിച്ചു മാത്രം നാവുകൾ ചലിപ്പിക്കാനും നൃത്തം ചെയ്യാനുമിരുന്നാൽ എന്ന് തനതു പാദചലനങ്ങളും സ്വരമാധുര്യവും ഉണ്ടാകും? ഒരു പാട്ടെങ്കിലും സ്വന്തമായി എഴുതി തനിച്ചു പാടിയില്ലെങ്കിൽ അപശ്രുതിയിലും അവതാളത്തിലും ജീവിതം അവസാനിക്കും.

 

ഒന്നും ചെയ്യാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒളിത്താവങ്ങളിൽ മാത്രമായി ജീവിതം അവസാനിക്കരുത്. ഉള്ളിലെ സംഗീതത്തിൽ നിന്ന് അപശബ്‌ദമെങ്കിലും പുറത്തുവരണം. പിന്നീട് അവ സ്വരസ്ഥാനം കണ്ടെത്തും.

 

Content Summary : How To Identify  Talents And Utilize Them

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com