ADVERTISEMENT

സ്ഥിരമായി ഇരുന്നോ, നിന്നോ ജോലി ചെയ്യുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്. സ്ഥിരവരുമാനം ലഭിക്കുന്ന ജോലിയായതു കൊണ്ടുതന്നെ അതുപേക്ഷിച്ച് ആരോഗ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പലർക്കും കഴിയണമെന്നില്ല.അതു പ്രായോഗികമായ ഒരു പരിഹാരമല്ലതാനും. ഇത്തരം ഒരു സാഹചര്യത്തിൽ തീർച്ചയായും പരിചയപ്പെടേണ്ട ഒരു ജോലിയുണ്ട്. വരുമാനത്തോടൊപ്പം മികച്ച ആരോഗ്യം കൂടി പ്രദാനം ചെയ്യുന്നൊരു ജോലി. ആരോഗ്യമുള്ള ജീവിതത്തിനു വേണ്ടി ശാരീരിക ക്ഷമതയും സൗന്ദര്യവും നിലനിർത്തുന്നവർക്ക് കണ്ണുംപൂട്ടി സ്വീകരിക്കാവുന്ന ഒരു തൊഴിലാണിത്. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാൻ അവസരം നൽകുന്ന പരിശീലകരുടെ ജോലി. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നിസ് എന്നിങ്ങനെ ഏതെങ്കിലും കായികയിനത്തോടുള്ള താൽപര്യം കൊണ്ട് ദിവസേന വ്യായാമം ചെയ്യുന്നവരും ശാരീരിക ക്ഷമത നിലനിർത്തുന്നവരുമുണ്ട്. പോഷക പ്രധാനമായ ഭക്ഷണം കഴിക്കുന്നു എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. ആരോഗ്യമുള്ളവരായിരിക്കുക എന്ന സന്ദേശം മറ്റുള്ളവരിലേക്കും പകരാൻ ആഗ്രഹിക്കുന്നവരും പരിശീലിപ്പിക്കാൻ മടിയില്ലാത്തവരുമാണെങ്കിൽ തീർച്ചയായും മികച്ച ശമ്പളത്തിൽ ജോലി ലഭ്യമാണ്. 

സ്വന്തമായി പരിശീലന സ്ഥാപനങ്ങൾ തുടങ്ങാം. മറ്റു പരിശീലകരെക്കൂടി നിയോഗിച്ചാൽ സംരംഭം എന്ന നിലയിലും വളർത്തിയെടുക്കാം. ബിസിനസിൽ താൽപര്യമില്ലെങ്കിൽ ഇന്ന് എല്ലാ നഗരങ്ങളിലുമുള്ള പരിശീലന സ്ഥാപനങ്ങളിൽ പരിശീലകന്റെ ജോലിയും ലഭ്യമാണ്. ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവർക്കും മികച്ച ആരോഗ്യം ഉറപ്പാക്കാൻ കഴിയുന്നു എന്നതാണ് ഈ ജോലിയുടെ പ്രത്യേകത. 

വ്യക്തിഗത പരിശീലനം
ജോലി സമയത്തിന്റെയും സ്ഥലത്തിന്റെയും കാര്യത്തിൽ സ്വാതന്ത്ര്യമുള്ള ഈ ജോലിയിൽ വിജയിക്കാൻ വേണ്ടത് വ്യായാമത്തെക്കുറിച്ചുള്ള അറിവും മികച്ച ശാരീരിക ക്ഷമതയും ഓരോ രാജ്യത്തെയും നിയമമനുസരിച്ചുള്ള അംഗീകൃത സംഘടനയുടെ സർട്ടിഫിക്കറ്റുമാണ്. സർക്കാർ അംഗീകൃത സംഘടനയിൽ നിന്നു തന്നെ സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ ശ്രമിക്കണം. വീടുകളിൽ ചെന്ന് പരിശീലിപ്പിക്കുന്നത് മികച്ച വരുമാന മാർഗമാണ്. സ്വന്തമായി സ്ഥാപനം നടത്തേണ്ടതില്ലെന്ന പ്രത്യേകതയുമുണ്ട്. ആവശ്യക്കാരുടെ സമയവും സൗകര്യവുമനുസരിച്ച് അവരുടെ വീടുകളിൽ തന്നെ ഉചിതമായ സ്ഥലത്ത് പരിശീലനം നൽകാൻ കഴിയും. സ്വന്തമായി സ്ഥാപനം തുടങ്ങുന്നതും ആദായകരമായ മാർഗം തന്നെയാണ്. 

yoga-Sujithra
Sujithra Menon

പ്രൊഫഷണൽ പരിശീലകരാകാം
യോഗ, എയ്റോബിക്സ് എന്നിവയിലേക്ക് തിരിയുന്നവരുടെ എണ്ണം ഇന്ന് വളരെക്കൂടുതലാണ്. രോഗങ്ങൾ കൊണ്ടു മാത്രമല്ല പലരും ഇത്തരം വ്യായാമ മുറകൾ പരിശീലിക്കുന്നത്. വീട്ടിലായാലും ജോലി സ്ഥലത്തായാലും ഉൽക്കണ്ഠ, സമ്മർദം എന്നിവ അനുഭവിക്കുന്നവരാണ് കൂടുതൽ പേരും. ഇതേത്തുടർന്ന് പലരും ജീവിത ശൈലീ രോഗങ്ങളുടെ പിടിയിലുമാണ്. രോഗങ്ങളും രോഗ ലക്ഷണങ്ങളും സൃഷ്ടിക്കുന്ന സമ്മർദത്തിൽ നിന്നു രക്ഷപ്പെട്ട് സമാധാനത്തോടെ ജീവിക്കുകയാണ് ലക്ഷ്യം. നേരത്തേ പുരുഷൻമാർ മാത്രമായിരുന്നു പ്രഫഷനൽ പരിശീലനത്തിന് പോയിരുന്നതെങ്കിൽ നിലവിൽ സ്ത്രീകളും കുട്ടികളും ധാരാളമായി ജിം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നുണ്ട്. അമിത വണ്ണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അലട്ടുന്ന കുട്ടികൾക്ക് ഡോക്ടർമാർ തന്നെ പരിശീലനം നിർദേശിക്കാറുണ്ട്. പരിശീലന സ്ഥാപനങ്ങളിൽ നിന്നു മാറി വീടുകളിൽ തന്നെ പഴ്സനൽ ട്രെയിനറുടെ സഹായം തേടുന്ന രീതി കൂടുതൽ വ്യാപകമായത് കോവിഡ് കാലത്തിനു ശേഷമാണ്. 

Representative image. Photo Credit : vgajic/iStock
Representative image. Photo Credit : vgajic/iStock

ഫിറ്റനസ് കോച്ച് 
ടെന്നിസ് ഉൾപ്പെടെയുള്ള കളിക്കാരുടെ ഫിറ്റ്നസ് കോച്ചാകാൻ ടെന്നിസ് കളിക്കണമെന്നുപോലുമില്ല. ഓരോ കായിക വിനോദനത്തിന്റെയും സാങ്കേതിക വശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിപ്പിക്കാൻ കളിയിൽ വിദഗ്ധരായ പരിശീലികരുണ്ടായിരിക്കും. ശാരീരികാരോഗ്യം നിലനിർത്താൻ സഹായിക്കുക എന്നതു മാത്രമായിരിക്കും ഫിറ്റ്നസ് കോച്ചിന്റെ ഉത്തരവാദിത്തം. ടെന്നിസിനു പുറമേ, ക്രിക്കറ്റ്, ഫുട‌്ബോൾ, ഹോക്കി ഉൾപ്പെടെ എല്ലാ കായികയിന ങ്ങളുമായി ബന്ധപ്പെട്ടുള്ള ടീമുകൾക്കും ഫിറ്റ്നസ് കോച്ചിന്റെ സേവനം ആവശ്യമുണ്ട്. കായിക താരങ്ങളാകാൻ കൊതിക്കുന്നവർക്കും കോച്ചിന്റെ സേവനം ആവശ്യമാണ്. പരിശീലനത്തിനിടയിലും മറ്റും ഉണ്ടാകുന്ന പരുക്കുകൾ, ശാരീരിക പ്രശ്നങ്ങൾ എന്നിവ അതിജീവിച്ച് മികച്ച താരമായി വളരാൻ കൃത്യമായ ഉപദേശവും നിർദേശവും നേരിട്ടുള്ള മേൽനോട്ടവും വേണം. യുഎസ് ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ട എല്ലാ ജോലികൾക്കും മികച്ച ശമ്പളം ലഭിക്കുന്നുണ്ട്. ഈ രംഗത്ത് ജോലി സാധ്യതകൾ ഇനിയും കൂടുമെന്നാണ് വിദഗ്ധരുടെ പ്രവചനവും

English Summary:

Transform Your Career: Discover High-Paying Jobs That Prioritize Health and Fitness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com