മനോരമ ഇയർബുക്ക് : സിവിൽ സർവീസസ് പ്രിലിംസ് മോക്ടെസ്റ്റ് സീരീസിലെ 22-ാം ടെസ്റ്റ് മാർച്ച് 15 മുതൽ

Mail This Article
മനോരമ ഇയർബുക്ക് ഓൺലൈൻ നടത്തുന്ന സിവിൽ സർവീസസ് പ്രിലിംസ് മോക്ടെസ്റ്റ് സീരീസിലെ 22-ാം ടെസ്റ്റ് മാർച്ച് 15 മുതൽ ഓൺലൈനായി ലഭ്യമാകും. ‘ India’s Economy in Focus: Sectoral Growth and External Relations’ എന്ന വിഷയത്തിലുള്ള ടെസ്റ്റിൽ കൃഷിയും അനുബന്ധ മേഖലകളും, വ്യവസായ നയങ്ങൾ, സേവന മേഖലയിലെ വളർച്ച, അടിസ്ഥാനസൗകര്യ വികസനം, വ്യാപാര നയങ്ങൾ, വിദേശനാണ്യം, പേയ്മെന്റ് ബാലൻസ്, സാമ്പത്തിക പരിഷ്കാരങ്ങൾ, ആഗോള സാമ്പത്തിക സംഘടനകളിൽ ഇന്ത്യയുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നു. എൻസിഇആർടി ടെക്സ്റ്റ് ബുക്കുകൾ, രമേശ് സിങ്ങിന്റെ ഇന്ത്യൻ ഇക്കോണമി, സഞ്ജീവ് വർമയുടെ ഇന്ത്യൻ ഇക്കോണമി, സാമ്പത്തിക സർവേ, ബജറ്റ് രേഖകൾ എന്നിവയെ അടിസ്ഥാനമാക്കിയാണു പരീക്ഷ. മുഴുവൻ പ്രിലിംസ് സിലബസും ഉൾപ്പെടുന്ന 42 ടെസ്റ്റുകളാണുള്ളത്. 2499 രൂപയാണു ഫീസ്. പുതുതായി റജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം മുതലുള്ള ടെസ്റ്റുകളും ലഭിക്കും. വിവരങ്ങൾക്കു താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക: https://tinyurl.com/hrtny9dx