മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിന്റെ ലോകോത്തര മികവുമായി ആചാര്യ
Mail This Article
ലോകോത്തര വിദ്യാഭ്യാസ മികവിന്റെ കേന്ദ്രമായ 11 സ്ഥാപനങ്ങള്‍. ഭാവി കാലത്തിനാവശ്യമായ കണ്ടെത്തലുകള്‍ ഉരുവം കൊള്ളുന്ന 15 ഗവേഷണ സ്ഥാപനങ്ങള്‍. വ്യാപാരത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നിടുന്ന 36 ബിസിനസ്സ് ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍. അന്‍പതിലധികം അക്കാദമിക സ്‌ട്രീമുകളിലായി നൂറിലധികം പ്രോഗ്രാമുകള്‍. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കരിയര്‍ മോഹങ്ങള്‍ക്കും ജീവിതാഭിലാഷങ്ങള്‍ക്കും ചിറകുകള്‍ നല്‍കി ഇന്ത്യയിലെ മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിന്റെ പര്യായമായി മാറുകയാണ് ബംഗലൂരുവിലെ ആചാര്യ ഇൻസ്‌റ്റിറ്റ്യൂട്ട്സ്
അത്യാധുനിക സൗകര്യങ്ങളുള്ള 120 ഏക്കര്‍ ക്യാംപസില്‍ 75 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 12,000ലധികം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. എന്‍ജിനീയറിങ്, ടെക്‌നോളജി, എംബിഎ, എംസിഎ, ആര്‍ക്കിടെക്‌ച്ചര്‍, ഫാര്‍മസി, ഡിസൈന്‍, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, ഫിസിയോതെറാപ്പി, നഴ്‌സിങ്, ജേണലിസം, സോഷ്യല്‍ വര്‍ക്ക്, പോളിടെക്‌നിക്, ഇംഗ്ലീഷ്-വിദേശ ഭാഷ പഠനം, പാരമ്പര്യ ബിരുദ കോഴ്‌സുകള്‍ എന്നിങ്ങനെ ഏതൊരു വിദ്യാര്‍ഥിക്കും തിരഞ്ഞെടുക്കാവുന്ന വൈവിധ്യമാര്‍ന്ന കോഴ്‌സുകളാണ് ആചാര്യയിലെ വിവിധ സ്ഥാപങ്ങള്‍ നല്‍കുന്നത്. ആയിരത്തിലധികം ഉന്നത നിലവാരമുള്ള അധ്യാപകരും മറ്റ് ഫാക്കല്‍റ്റികളും ഇവിടെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി അവരുടെ സ്വപ്‌നസാക്ഷാത്‌ക്കാരത്തിന് കൂട്ടായി നില്‍ക്കുന്നു. 1990ല്‍ ജെഎംജെ വിദ്യാഭ്യാസ സൊസൈറ്റിയുടെ കീഴില്‍ സ്ഥാപിച്ച ആചാര്യ ഇൻസ്‌റ്റിറ്റ്യൂട്ട്സ് ഇന്ന് ലോകം ഉറ്റുനോക്കുന്ന ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറി കഴിഞ്ഞിരിക്കുന്നു.
രാജ്യാന്തര സര്‍വകലാശാലകളുമായി സഹകരണം
ഷിക്കാഗോയിലെ ഇല്ലിനോയ് ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി, സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ ബിസിനസ് സ്‌കൂള്‍, സ്‌പെയ്‌നിലെ അലികാന്‍ഡി സര്‍വകലാശാല, കാനഡയിലെ കാള്‍ടണ്‍ സര്‍വകലാശാല, ഫ്രാന്‍സിലെ ലോറെയ്‌ന്‍ സര്‍വകാശാല, ഹംഗറിയിലെ ബുഡാപെസ്റ്റ് മെട്രോപോളിറ്റന്‍ സര്‍വകലാശാല തുടങ്ങി ആഗോളപ്രശസ്‌തമായ അന്‍പതിലധികം സര്‍വകലാശാലകളുമായി ആചാര്യ ഇൻസ്‌റ്റിറ്റ്യൂട്ടകൾക്ക് അക്കാദമിക സഹകരണമുണ്ട്. ഗവേഷണം, ഫാക്കല്‍റ്റി കൈമാറ്റം, സംയുക്ത അക്കാദമിക പ്രോഗ്രാം, രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ക്കായുള്ള വിദ്യാര്‍ഥി കൈമാറ്റം, ആഗോള ഇന്റേണ്‍ഷിപ്പ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍, വിദേശത്ത് സെമസ്‌റ്ററുകള്‍, പങ്കാളിത്ത ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഈ അക്കാദമിക സഹകരണം നീളുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി, ഫിക്കി, ഐഡിഎംഎ പോലുള്ള മുപ്പതിലധികം വ്യവസായ സംഘടനകളുമായും സ്ഥാപനം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അനന്തമായ സാധ്യതകളാണ് ഇത്തരം രാജ്യാന്തര, വ്യാവസായിക സഹകരണങ്ങള്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.
സ്‌മാര്‍ട്ട് ലാബുകളും അക്കാദമിക് സ്റ്റുഡിയോകളും
സ്‌മാര്‍ട് ക്ലാസ്‌റൂമുകളും ഇന്ററാക്ടീവ് വൈറ്റ് ബോര്‍ഡുകളും ക്ലാസ്‌റൂം റെസ്‌പോണ്‍സ് സംവിധാനവും ലാപ്‌ടോപ്പുകളും അടക്കം നവ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പഠനമാണ് വിദ്യാര്‍ഥികള്‍ക്ക് ആചാര്യ നല്‍കുന്നത്. ഇ-പോര്‍ട്‌ഫോളിയോകള്‍, പോഡ്‌കാസ്‌റ്റുകള്‍, മീഡിയ സ്‌ട്രീമിങ്, ഓണ്‍ലൈന്‍ ചര്‍ച്ച സംഘങ്ങള്‍, ക്വിസുകള്‍ എന്നിങ്ങനെ നൂതന മാര്‍ഗ്ഗങ്ങളിലൂടെ വിദ്യാര്‍ഥികളുടെ പഠന നിലവാരം സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകള്‍, ആര്‍ക്കിടെക്‌ച്ചര്‍,ഡിസൈനിങ് വിദ്യാര്‍ഥികള്‍ക്കുള്ള അക്കാദമിക് സ്‌റ്റുഡിയോകള്‍ എന്നിങ്ങനെ നീളുന്നു ഇവിടുത്തെ മറ്റ് സൗകര്യങ്ങള്‍.
മൂല്യവര്‍ദ്ധിത സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍
MICROSOFT, IBM, DESIGN BOAT, GRANT THORNTON, L&T, SIEMENS പോലുള്ള മുന്‍നിര കമ്പനികളുമായി ചേര്‍ന്ന് CLOUD COMPUTING, DATA SCIENCE, AVIATION, CLOUD COMPUTING, DIGITAL MARKETING, BUSINESS ANALYTICS, UX/UI DESIGN CERTIFICATIONS, CYBER SECURITY എന്നിവയില്‍ ഓരോ വിദ്യാർത്ഥിയും തിരഞ്ഞെടുക്കുന്ന കോഴ്സുകൾക്ക് അനുയോജ്യമായ ഹ്രസ്വകാല, ദീര്‍ഘകാല കോഴ്സുകളും മൂല്യവര്‍ദ്ധിത സര്‍ട്ടിഫൈഡ് പ്രോഗ്രാമുകളും ലഭിക്കുന്നതാണ്. രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട B.COM CMA, B.COM ACCA കോഴ്സുകളും ആചാര്യ നൽകുന്നു.
പഠനം കഴിയുമ്പോഴേക്കും വ്യവസായിക മാനദണ്ഡംഗള്‍ക്കനുസരിച്ച് തങ്ങളുടെ നിലവാരം ഉയര്‍ത്താനും മുന്‍നിര
കമ്പനികളില്‍ പ്ലേസ്മെന്റുകളും ഇന്റേണ്‍ഷിപ്പ് അവസരങ്ങളും നേടാനും ഇത്തരം മൂല്യവര്‍ദ്ധിത കോഴ്സുകളും വിദ്യാർത്ഥികളെ സഹായിക്കും. ആചാര്യയില്‍ ആരംഭിച്ചിരിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ കോഴ്സറ അക്കാദമി വഴി പരിധികളില്ലാത്ത സര്‍ട്ടിഫിക്കേഷനുകള്‍ നേടാനുള്ള അവസരം ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്നു.
പഠനത്തിന് ലാപ്ടോപ്പും
ആചാര്യയില്‍ ഓരോ വിദ്യോര്‍ഥിക്കും അഡ്മിഷന്‍ സമയത്ത്, തിരഞ്ഞെടുക്കുന്ന കോഴ്സുകൾക്ക് അനുയോജ്യമായ, ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ കോൺഫിഗറേഷൻ ഉള്ള ലാപ്ടോപ്പ് ലഭിക്കുന്നു. ക്യാംപസിൽ 24 മണിക്കൂറും ലഭ്യമായ സൗജന്യ വൈഫൈയും ലാപ്ടോപ്പും ഉപയോഗിച്ച് എവിടെയിരുന്നും ഇവിടെ പഠനം സാധ്യമാകുന്നു.
സമഗ്രമായ പ്ലേസ്‌മെന്റ് സംവിധാനം
ടിസിഎസ്, ഗോദ്‌റേജ്, കൊടാക്, ബെര്‍ജര്‍, വോള്‍ടാസ്, ഇന്ത്യമാര്‍ട്ട് പോലുള്ള 800 ലധികം മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് ഓരോ വര്‍ഷവും പ്ലേസ്‌മെന്റിനായി ആചാര്യയില്‍ എത്തുന്നത്. 65 ലക്ഷം രൂപ വാര്‍ഷിക ശമ്പള പാക്കേജ് അടക്കമുള്ള നേടി ഇവിടെ നിന്ന് വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്വപ്‌ന കരിയര്‍ ആരംഭിക്കുന്നു. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റും പ്രീ-ഫൈനല്‍ വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ഒരുക്കുന്നതിന് കേന്ദ്രീകൃത പ്ലേസ്‌മെന്റ് സെല്‍ ആചാര്യയില്‍ പ്രവര്‍ത്തിക്കുന്നു. കോര്‍പ്പറേറ്റ് ലോകത്തിന്റെ ആവശ്യങ്ങള്‍ക്ക് ഇണങ്ങും രീതിയില്‍ വിദ്യാര്‍ഥികളെ രൂപപ്പെടുത്തിയെടുക്കാനും അത് വഴി അവരെ തൊഴില്‍ സജ്ജരാക്കാനും പ്ലേസ്‌മെന്റ് സെല്ലിന് സാധിക്കുന്നു.
സുരക്ഷിതമായ താമസ സൗകര്യങ്ങള്‍
വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതവും വീടിന്റെ അന്തരീക്ഷത്തിലുമുള്ള താമസ സൗകര്യങ്ങള്‍ നല്‍കുന്ന അത്യന്താധുനിക ഹോസ്‌റ്റലുകളും ആചാര്യയുടെ പ്രത്യേകതയാണ്. ആധുനിക അടുക്കളകള്‍, വൈഫൈ, ബാക്ക് അപ്പ് പവര്‍, ശുദ്ധീകരിച്ച വെള്ളം, ക്യാംപസില്‍ തന്നെ മെഡിക്കല്‍ സേവനങ്ങള്‍, വസ്‌ത്രം അലക്കി നല്‍കുന്ന സേവനങ്ങള്‍ എന്നിവയും വിദ്യാര്‍ഥികളുടെ ജീവിതം ആയാസ രഹിതമാക്കുന്നു. സസ്യ, സസ്യേതരഭക്ഷണം, സിംഗിള്‍, ഡബിള്‍, ത്രീ ബെഡ് റൂമുകള്‍, ഹോസ്‌റ്റല്‍ വിദ്യാര്‍ഥികള്‍ക്കുള്ള കായിക വിനോദങ്ങള്‍ എന്നിങ്ങനെ നീളുന്നു മറ്റ് സൗകര്യങ്ങള്‍.
പഠനം മാത്രമല്ല ജീവിതം
അക്കാദമിക പഠനത്തിന് അപ്പുറം വിദ്യാര്‍ഥികളുടെ ശാരീരിക, മാനസിക വളര്‍ച്ച ഉറപ്പാക്കുന്നതും അവര്‍ക്ക് ഉല്ലാസം നല്‍കുന്നതുമായ നിരവധി സംവിധാനങ്ങളും ക്യാംപസിലുണ്ട്. 10,000 പേര്‍ക്കിരിക്കാവുന്ന വിവിധോദ്ദേശ്യ സ്റ്റേഡിയം, ബാസ്‌കറ്റ്‌ബോള്‍, ഖോഖോ, ടെന്നീസ്, വോളിബോള്‍ കോര്‍ട്ടുകള്‍, ജിം, ഇന്‍ഡോര്‍ സ്‌പോര്‍ട്‌സുകള്‍ക്കുള്ള ഇടങ്ങള്‍ എന്നിങ്ങനെ ബംഗലൂരുവിലെ തന്നെ ഏറ്റവും മികച്ച കായിക സൗകര്യങ്ങളാണ് ആചാര്യയിലുള്ളത്.
മ്യൂസിക് ക്ലബ്, ഡാന്‍സ് ക്ലബ്, തിയേറ്റര്‍ ക്ലബ്, ഫിലിം ഫോറം, സാഹിത്യ ക്ലബ്, ഫോട്ടോഗ്രഫി ക്ലബ്, ആര്‍ട്‌സ് ക്ലബ്, എന്‍സിസി, മോട്ടോര്‍ സ്‌പോര്‍ട്‌സ് എന്നിങ്ങനെ അക്കാദമികേതര രംഗത്തും ശോഭിക്കുന്നതിനുള്ള സകല വിധ സൗകര്യങ്ങളും ഇവിടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു. ഇവിടുത്തെ കോളജ് ഫെസ്റ്റായ ആചാര്യ ഹബ്ബ ബംഗലൂരുവിലെ തന്നെ ഏറ്റവും വലിയ ഇന്റര്‍ കോളജ് ഫെസ്റ്റിവലാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശനത്തിനും
www.admissions.acharya.ac.in, admissions@acharya.ac.in,
മൊബൈൽ : +91 740-664-4449, വാട്സാപ്: +91 973-179-7677