ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‘ഡിസൈൻ’ എന്നൊരു വാക്ക് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ഇനി അങ്ങനെയൊരു വാക്കു കേട്ടിട്ടില്ലെങ്കിൽ പോലും രാവിലെ എഴുന്നേൽക്കുന്നത് മുതൽ വൈകിട്ട് ഉറങ്ങുന്നത് വരെ ഡിസൈനിനു നമ്മുടെ ജീവിതത്തിൽ സ്വാധീനമുണ്ട്. നമ്മുടെ ജീവിതത്തിൽ ഡിസൈൻ വളരെ പ്രകടമാണെങ്കിലും ഡിസൈനെക്കുറിച്ചുള്ള ആഴമേറിയ അറിവു പുതുലോകത്ത് പുതിയ കാഴ്ചപ്പാടും പുതിയ അവസരങ്ങളും നൽകും. മാസികയുടെ മുഖചിത്രം മുതൽ മൊബൈൽ ഫോണിൽ കാണുന്ന ചിത്രത്തിൽ വരെ ഒരു ഡിസൈനറുടെ കയ്യൊപ്പുണ്ട്. ഡിസൈൻ മേഖലയിലെ എല്ലാ വിഭാഗങ്ങളെയും കുറിച്ച് വിശദീകരിക്കാൻ സാധ്യമല്ലെങ്കിലും ചില സൂചനകൾ നൽകുകയാണ് ഇൗ ലേഖനത്തിലൂടെ.

Untitled design - 3

ഡിസൈൻ എന്ന വാക്ക് പലപ്പോഴും നാം പ്രയോഗിക്കുന്നത് ലഘുലേഖയോ പുസ്തകങ്ങളോ കൈയ്യിൽ കിട്ടുമ്പോഴാണ്. എന്തിലും പുതുമ തേടുന്നവരുടെ മനസിലിടം നേടാൻ കഴിയുന്ന വിജയമന്ത്രമാണ് ‘ഡിഡൈൻ’. ഡിസൈൻ എന്നത് ഒരാളുടെ മനസിൽ തോന്നുന്ന തരത്തിൽ രൂപകൽപന ചെയ്യുന്നതിൽ മാത്രമല്ല മാറ്റത്തിന് അനുസൃതമായ ജീവിതസന്ദർഭങ്ങളെ ലഘൂകരിക്കുകയും അതേ സമയം മികച്ചതാക്കുകയും ചെയ്യുകയെന്നതാണ് ഡിസൈനിന്റെ ലക്ഷ്യം. ‘എെഎ’ ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് സൃഷ്ടിക്കാൻ കഴിയുന്ന ഈ കാലത്ത് ഔചിത്യത്തോടെ എങ്ങനെ, എവിടെ, എപ്പോൾ ഡിസൈൻ എന്ന കല വിനിയോഗിക്കണമെന്ന് ഡിസൈനിൽ മികവ് കൈവരിച്ചവർക്ക് സാധിക്കും. ഡിസൈൻ ജോലി എന്നത് വെറുമൊരു തിയറി പഠനമല്ല, മറിച്ച് ഒരു പ്രശ്നപരിഹാരകന്റെ വേഷമാണ്. മുൻപിൽ വരുന്ന ഏതൊരു പ്രശ്നത്തിനും പ്രായോഗികമായി പ്രതിവിധി കണ്ടെത്തുകയാണ് ഒരു ഡിസൈനറുടെ ഉത്തരവാദിത്തം. ഡിസൈനെക്കുറിച്ച് അറിവു നേടാൻ ഇപ്പോൾ പല വാതിലുകളും ലഭ്യമാണ്. ശാസ്ത്രീയമായും പ്രായോഗികമായും അറിവു നേടാനുള്ള അവസരങ്ങളാണ് മികച്ച ഡിസൈനറെ വാർത്തെടുക്കുന്നത്. അവസരങ്ങൾ വാതിൽ തുറക്കണമെങ്കിൽ ശരിയായ പരിശീ‌ലനം ലഭ്യമാകണം. നൂതന ഡിസൈൻ ലോകത്തേക്ക് പ്രവേശിക്കാനുള്ള വാതിലാണ് സെന്റ്ഗിറ്റ്സ് ഡിസൈൻ സ്കൂൾ. ആ വാതിലിന്റെ കാവൽക്കാരിൽ ഒരാളാണ് അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ലേഖകൻ. വാതിൽ തുറന്നു അകത്ത് വരുന്നവർക്ക് മികച്ച പരിശീലനം നൽകുകയാണ് എന്റെ കർത്തവ്യം.

‘ലേണിങ് ബൈ ഡൂയിങ്’ എന്ന നൂതന പാഠ്യപദ്ധതി
മറ്റൊരാളെയും അനുകരിക്കാനല്ല മറിച്ച് സ്വന്തം വാസനാതാൽപ്പര്യങ്ങളെ ഇന്ധനമാക്കി പുതിയ ഒന്നിനെ സൃഷ്ടിക്കുക. ഇതാണ് സെന്റ്ഗിറ്റ്സ് ഡിസൈൻ സ്കൂളിലെ പാഠ്യപദ്ധതി. ബാച്ച്ലർ ഒാഫ് ഡിസൈൻ കോഴ്സുകളിൽ കേരളത്തിൽ വിരലിലെണ്ണാവുന്ന ഡിസൈൻ സ്കൂളിൽ ലഭ്യമാകുന്നതും ഏറ്റവും തൊഴിൽ സാധ്യതയുള്ള മൂന്നു പഠനശാഖകളായ പ്രൊഡക്ട് ഡിസൈൻ, കമ്മ്യൂണിക്കേഷൻ ഡിസൈൻ, ഇന്ററാക്ഷൻ ഡിസൈൻ എന്നീ കോഴ്സുകൾ സെന്റ്ഗിറ്റ്സ് ഡിസൈൻ സ്കൂളിൽ പഠിക്കാൻ അവസരമുണ്ട്. നിരന്തരമായ പരിശീലനവും മികച്ച മാർഗനിർദേശങ്ങളും ഒരോ ഘട്ടത്തിലുമുളള വിലയിരുത്തലുകളും വിദ്യാർഥികളുടെ കഴിവിനെ തേച്ചു മിനുക്കി മികച്ച ഡിസൈനറാകാൻ പ്രാപ്തനാക്കുന്നു. പരിശീലനത്തിന്റെ ഒരോ ഘട്ടത്തിലും വിദ്യാർഥികൾ പോലും അവർ അറിയാതെ തന്നെ അവരുടെ പരിമതികളെ മറികടക്കാൻ വിദ്യാർഥികളെ സഹായിക്കും.

Untitled design - 2

പ്രൊഡക്ട് ഡിസൈൻ
സെന്റ്ഗിറ്റ്സ് ഡിസൈൻ സ്കൂളിലെ പ്രൊഡക്ട് ഡിസൈൻ ശാഖ അതീവ സങ്കീർണതയുള്ളതാണ്. ഒരോ ദിവസവും ഒരോ വ്യക്തികളും ഉപയോഗിക്കുന്ന വസ്തുക്കളെ രൂപകൽപന ചെയ്യുന്ന ഉത്തരവാദിത്തമാണ് പ്രൊഡക്ട് ഡിസൈനറുടേത്. പ്രൊഡക്ട് ഡിസൈൻ എന്നു കേൾക്കുമ്പോൾ തൊട്ടുനോക്കാൻ കഴിയുന്ന വസ്തു മാത്രമാണെന്ന് കരുതരുത്. ഏതൊരു സങ്കീർണതയേറിയ സേവനം പോലും നാരിൽ നിന്നും നിർമിതിയിലേക്ക് കൊണ്ടുവരാനും പ്രാവർത്തികമാക്കാനും പ്രോഡക്ട് ഡിസൈനറിനു സാധിക്കും.

Untitled design - 5

കമ്മ്യൂണിക്കേഷൻ ഡിസൈൻ
ഏറ്റവും ലളിതമായ ഡിസൈനിലൂടെ ഉദ്ദേശിക്കുന്ന സന്ദേശം കൃത്യമായി കൈമാറുക കമ്മ്യൂണിക്കേഷൻ ഡിസൈനെറുടെ ഉത്തരവാദിത്തമാണ്. മറ്റുള്ളവർ കാണുകയും കേൾക്കുകയും ചെയ്യുന്നത് മനസിൽ കണ്ട് അർഥവും പ്രസക്തിയും മൂല്യവും നഷ്ടപ്പെടാതെ ലഭ്യമാക്കുന്നതിലാണ് ഡിസൈനറുടെ വിജയം. ഒാർമിക്കുക മാസികയുടെ കവർ പേജ് മുതൽ ഫോണിൽ കാണുന്ന എല്ലാവിധ കാഴ്ചകളും ഒരു കമ്മ്യൂണിക്കേഷൻ ഡിസൈനറുടെ കൈകളിലൂടെ കടന്നു പോകുമ്പോൾ വ്യത്യസ്ത മാനങ്ങൾ കൈവരിക്കും.

ഇന്ററാക്ഷൻ ഡിസൈൻ
താരതമ്യേന പുതിയൊരു ശാഖയാണെങ്കിലും അനന്തസാധ്യകളുള്ള മേഖലയാണ് ഇന്ററാക്ഷൻ ഡിസൈൻ. ലളിതമായി പറഞ്ഞാൽ മനുഷ്യനും മെഷീനും തമ്മിലൊരു പാലം. മികവുറ്റ സോഫ്റ്റ്‌വെയറയാലും മികച്ച ഡിസൈനില്ലെങ്കിൽ പരാജയപ്പെടാൻ സാധ്യതയുണ്ട്. സാധ്യതകൾക്കൊപ്പം വെല്ലുവിളി നിറഞ്ഞ ഇന്ററാക്ഷൻ ഡിസൈൻ മേഖലയിൽ അനുദിനം അപ്ഡേറ്റായിരിക്കേണ്ടത് അനിവാര്യമാണ്. 

Untitled design - 1

കൈനിറയെ അവസരങ്ങളുമായി ഡിസൈൻ ലോകം കാത്തിരിക്കുമ്പോൾ പ്രായോഗിക പഠനത്തിലൂടെ രാജ്യാന്തര നിലവാരത്തിലുള്ള ഡിസൈനറാകാൻ അഭിരുചിയുള്ള ആർക്കും സാധിക്കും. ഡിസൈൻ ലോകത്തേക്കുള്ള വാതിൽ നിങ്ങളുടെ മുൻപിൽ തുറന്നിരിക്കുന്നു. പ്രവേശിക്കാം സാധ്യതകളുടെ ലോകത്തേക്ക് സെന്റ്ഗിറ്റ്സ് ഡിസൈൻ സ്കൂളിലൂടെ. 
For admission and more details - +914812436170, 8129400674  
NRI Admission : +91 9895903278  
E - Mail : admissions@saintgits.org
Saintgits Group of Institutions 
Kottukulam Hills,Pathamuttom P.O Kottayam - 686532, Kerala

(ലേഖകൻ സെന്റ്ഗിറ്റ്സ് ഡിസൈൻ സ്കൂളിലെ അസിസ്റ്റന്റ് പ്രൊഫസറാണ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈനിൽ എക്സിബിഷൻ ഡിസൈനിൽ നിന്നും ബിരുദവും ലണ്ടൻ റോയൽ കോളജ് ഒാഫ് ആർട്ടിൽ നിന്നും എംഎയും നേടിയിട്ടുണ്ട്)

English Summary:

Explore Innovative Design Education at Saintgits Design School

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com