ADVERTISEMENT

സാമൂഹികനീതി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ നിപ്മറിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ) നാലര വർഷത്തെ ബാച്‌ലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബിപിഒ) പ്രോഗ്രാം ആരംഭിക്കുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ പ്രോഗ്രാമാണിത്.

കൃത്രിമ കൈകാലുകൾ, വീൽചെയറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായക ഉപകരണങ്ങളുടെ നിർമാണം, ഗുണമേന്മാ നിർണയം എന്നിവ സംബന്ധിച്ചാണു പഠനം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർസിഐ) അംഗീകാരമുള്ള കോഴ്സിന്റെ അക്കാദമിക് നിയന്ത്രണം കേരള ആരോഗ്യ സർവകലാശാലയ്ക്കാണ്.ആരോഗ്യരംഗത്ത് മികച്ച തൊഴിൽ സാധ്യതയുള്ള പ്രഫഷനൽ ബിരുദമാണ് ബിപിഒ.  പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. എൽബിഎസിനാണ് അഡ്മിഷൻ ചുമതല. ഒരു ബാച്ചിൽ 20 സീറ്റ്. പ്ലസ്ടുവിനു ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചവർക്കും പാരാമെഡിക്കൽ പ്രോഗ്രാമുകളിലേക്ക് എൽബിഎസ് വഴി റജിസ്റ്റർ ചെയ്തവർക്കും ഓപ്ഷൻ നൽകാം. 

English Summary:

Kerala's First Bachelor in Prosthetics & Orthotics Launches at NIPMR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com