കടുത്ത തണുപ്പിൽ വിറങ്ങലിച്ച് ഡല്‍ഹി; 5.8 ഡിഗ്രി സെൽഷ്യസ്
Mail This Article
നൂറ്റാണ്ടിലെ രണ്ടാമത്തെ കടുത്ത ശൈത്യകാലം അഭിമുഖീകരിച്ച് ഡൽഹി. 5.8 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയത്. പാലം, സഫ്ദർജങ്ങ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതി രൂക്ഷം. മൂടൽമഞ്ഞ് കാരണം ഡൽഹിയിലേക്കുള്ള 25 ട്രെയിനുകൾ വൈകിയാണോടുന്നത്. വിമാനസർവീസുകളും താറുമാറായി. തണുപ്പിനൊപ്പം വായുമലിനീകരണവും കൂടിയതോടെ ജനജീവിതം ദുസ്സഹമായി.
ഇരുപത്തിരണ്ട് വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ദിവസങ്ങളിലൂടെയാണ് ഡൽഹി കടന്നുപോകുന്നത്. 1997ന് ശേഷം ഇത്രയും കഠിനമായ തണുപ്പ് ഡൽഹിയിൽ ഇതാദ്യം. ആറ് ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. പാലം, സഫ്ദർജങ്ങ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതി രൂക്ഷം. സാധാരണ ഡിസംബർ 25 മുതൽ ജനുവരി 15 വരെയാണ് ഡൽഹിയിൽ തണുപ്പ് കൂടാറുള്ളത്. ഇത്തവണ പതിവ് തെറ്റി, ഡിസംബർ പതിന്നാല് മുതൽ അതികഠിനമായ തണുപ്പ്. കാലാവസ്ഥയിലുണ്ടായ മാറ്റം ജനജീവിതത്തെയും ബാധിച്ചു.ഡൽഹിയിൽ പലയിടങ്ങളിലും സർക്കാർ ഷെൽട്ടർ ഹോമുകൾ ആരംഭിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിലും അതികഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്.
സംസ്ഥാനത്ത് ഇതുവരെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ താപനില രണ്ട് ഡിഗ്രി വരെ താഴ്ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡിസംബർ 29 വരെ സമാനസ്ഥിതി തുടരും. പാലം, ഡൽഹിയിൽ പലയിടങ്ങളിലും സർക്കാർ ഷെൽട്ടർ ഹോമുകൾ ആരംഭിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സമാനസ്ഥിതിയാണ്. ഉത്തർപ്രദേശിൽ തിങ്കളാഴ്ച്ച വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
English Summary: cold wave intensifies in north India