ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വാഹനത്തിനുള്ളിൽ അപകടകാരികളായ ജീവികൾ കയറുന്നത് യാത്രക്കാരുടെ പേടിസ്വപ്നമാണ്. കാറുകളിൽ സ്ഥല വിസ്തൃതി കുറവായതിനാൽ പാമ്പുകളും മറ്റും കയറിയാൽ വളരെ വേഗത്തിൽ തന്നെ കണ്ടെത്താറാണ് പതിവ്. എന്നാൽ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ് സ്വദേശിയായ ഒരു യാത്രികന് കഴിഞ്ഞദിവസം നേരിട്ട അനുഭവം ഏറെ ഭയാനകമാണ്. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതെ മണിക്കൂറുകളോളം കാറിനുള്ളിൽ കഴിഞ്ഞത്.

യാത്ര പുറപ്പെട്ട് ഏറെ ദൂരം പിന്നിട്ട ശേഷം രാത്രി സമയത്താണ് ഇയാൾ കടയിൽ കയറാനായി വാഹനം നിർത്തിയത്. കടയിൽ കയറി  തിരികെ കാറിനടുത്തേക്ക് മടങ്ങിപ്പോൾ കണ്ടത് ഡ്രൈവിങ് സീറ്റിൽ കിടക്കുന്ന പാമ്പിനെയാണ്. പരിഭ്രാന്തനായ ഇദ്ദേഹം  ഫോണിലൂടെ ഏറ്റവും അടുത്തുള്ള പാമ്പ് പിടുത്തക്കാരന്റെ സഹായം തേടി. ഗ്ലാഡ്സ്റ്റോൺ റീജിയൻ സ്നേക് ക്യാച്ചേഴ്സിലെ അംഗമായ ഡേവിഡ് വോസാണ് കാർ യാത്രികന്റെ സഹായത്തിനെത്തിയത്.

കാറിനുള്ളിൽ പാമ്പുകളെ കണ്ടെത്തുന്ന സംഭവങ്ങൾ സാധാരണമായതിനാൽ അപകടകാരികളല്ലാത്ത ഏതെങ്കിലും പാമ്പാണെന്ന് കരുതിയാണ് ഡേവിഡ് എത്തിയത്. എന്നാൽ കാറിനുള്ളിൽ കണ്ടെത്തിയത് ഈസ്റ്റേൺ ബ്രൗൺ വിഭാഗത്തിൽപെട്ട വിഷപ്പാമ്പുകളിൽ ഒന്നിനെയായിരുന്നു. ഉഗ്രവിഷത്തിന്റെ കാര്യത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തുള്ളവയാണ് ഈസ്റ്റേൺ ബ്രൗൺ  പാമ്പുകൾ. അതിനാൽ ഇവയെ പിടികൂടുന്നത് ഏറെ അപകടകരമാണ്. കാറിന്റെ ഡോർ തുറന്നതോടെ പിൻ സീറ്റിലേക്കും തറയിലേക്കുമായി പാമ്പ് ഇഴഞ്ഞു നീങ്ങി.

Deadly eastern brown snake travels unnoticed in car for hours
Image Credit: Gladstone Region Snake Catchers / Facebook

ഇരുണ്ട നിറമായതിനാൽ രാത്രി സമയത്ത് പാമ്പിനെ കണ്ടെത്താനും ഏറെ ബുദ്ധിമുട്ടേണ്ടിവന്നതായി ഡേവിഡ് വ്യക്തമാക്കി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പിടികൂടാനായത്. അഞ്ചടി നീളമായിരുന്നു പാമ്പിനുണ്ടായിരുന്നത്. യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ പാമ്പ് കാറിനുള്ളിൽ കയറി കയറിയിക്കാമെന്നാണ് ഡേവിഡിന്റെ നിഗമനം. ശല്യം ചെയ്യുന്ന തരത്തിൽ ചെറിയ അനക്കമുണ്ടായാൽ പോലും പെട്ടെന്ന് പ്രതികരിക്കുന്നവയാണ് ഈസ്റ്റേൺ ബ്രൗണ്‍ പാമ്പുകൾ. ഇവയുടെ കടിയേറ്റാൽ മരണം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.

ഇത്രയും അപകടകാരിയായ പാമ്പിനൊപ്പം മണിക്കൂറുകളോളം കാറിൽ സഞ്ചരിച്ചിട്ടും അപകടം ഉണ്ടാകാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രമാണെന്ന് ഡേവിഡ് പറയുന്നു. പിടികൂടുന്ന സമയത്ത് പാമ്പിന്റെ വാലിൽ ചെറിയ ക്ഷതമേറ്റിരുന്നു. എൻജിന് സമീപത്തു കൂടി പാമ്പ് ഇഴഞ്ഞു നീങ്ങിയതിനാലാവണം അപകടം സംഭവിച്ചതെന്നാണ് നിഗമനം. എന്തായാലും  വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ  പ്രത്യേകം ശ്രദ്ധിക്കണമെന്നും  സീറ്റിന്റെ അടിഭാഗം അടക്കം കൃത്യമായി പരിശോധിക്കണമെന്നാണ് പാമ്പ്പിടുത്തക്കാരുടെ നിർദേശം.

English Summary: Deadly eastern brown snake travels unnoticed in car for hours

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com